കേരളം

kerala

ETV Bharat / entertainment

ദിലീപ്-വിനീത് കുമാര്‍ ചിത്രം 'പവി കെയർടേക്കർ' ഒടിടിയിലേക്ക് - Pavi Caretaker OTT Release - PAVI CARETAKER OTT RELEASE

മനോരമ മാക്‌സിലൂടെയാകും ദിലീപിന്‍റെ 'പവി കെയർടേക്കർ' സിനിമയുടെ ഡിജിറ്റൽ പ്രീമിയർ.

DILEEP STARRER PAVI CARETAKER  DILEEP MOVIES  ദിലീപ് വിനീത് പവി കെയർടേക്കർ  PAVI CARETAKER HIT OR FLOP
Pavi Caretaker movie (ETV Bharat)

By ETV Bharat Kerala Team

Published : Jul 18, 2024, 4:07 PM IST

ദിലീപ് നായകനായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'പവി കെയര്‍ടേക്കര്‍'. നടൻ കൂടിയായ വിനീത് കുമാര്‍ സംവിധാനം ചെയ്‌ത 'പവി കെയര്‍ടേക്കര്‍' ഒടിടിയിലേക്ക് എത്തുകയാണ്. റിലീസ് തീയതി നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിനിമ തങ്ങളിലൂടെ എത്തുമെന്ന് മനോരമ മാക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ 26ന് 'പവി കെയർടേക്കർ' ഒടിടിയിൽ സ്‌ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സസ്‌പെന്‍സ് റൊമാന്‍റിക് കോമഡി ഡ്രാമ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം ഏപ്രില്‍ 26നായിരുന്നു തിയേറ്ററുകളിൽ എത്തിയത്. റിലീസിന് മുമ്പ് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന് എന്നാൽ തിയേറ്ററുകളിൽ തിളങ്ങാനായില്ല. ദിലീപ് തന്നെ നിർമാണവും നിർവഹിച്ച 'പവി കെയർടേക്കർ' സമ്മിശ്ര പ്രതികരണമാണ് നേടിയത്.

ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് അഭിനയിച്ചിരുന്നത് എന്നതും 'പവി കെയർടേക്കറി'ന്‍റെ പ്രത്യേകതയായിരുന്നു. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്‌മിൻ, സ്വാതി, ദിലീന രാമകൃഷ്‌ണൻ എന്നിവരായിരുന്നു ഈ പുതുമുഖങ്ങൾ. ജോണി ആന്‍റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്‌ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരന്നത്.

രാജേഷ് രാഘവൻ ആണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്. 'അരവിന്ദന്‍റെ അതിഥികൾ'ക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥ രചിച്ച ചിത്രം കൂടിയായിരുന്നു 'പവി കെയർടേക്കർ'. മിഥുൻ മുകുന്ദനാണ് സംഗീത സംവിധാനം നിർവഹിച്ചത്. സനു താഹിർ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ ദീപു ജോസഫാണ്. അനൂപ് പത്മനാഭൻ, കെപി വ്യാസൻ എന്നിവരാണ് ഈ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ALSO READ:'വിടുതലൈ പാർട്ട് 2' ഉടൻ; ത്രസിപ്പിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ

ABOUT THE AUTHOR

...view details