കേരളം

kerala

ETV Bharat / entertainment

ത്രില്ലടിപ്പിച്ച് സമ്മര്‍ദ്ദത്തിലാക്കി ധ്യാനും സണ്ണിവെയ്‌നും; ത്രയം ഗംഭീര ട്രെയിലര്‍ പുറത്ത് - THRAYAM TRAILER

ത്രയം ട്രെയിലര്‍ റിലീസ് ചെയ്‌തു. ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിലെത്തും. സഞ്ജിത്ത് ചന്ദ്രസേനൻ ആണ് സിനിമയുടെ സംവിധാനം.

THRAYAM  DHYAN SUNNY WAYNE MOVIE  ത്രയം ട്രെയിലര്‍  ത്രയം
Thrayam trailer (ETV Bharat)

By ETV Bharat Entertainment Team

Published : Oct 18, 2024, 12:25 PM IST

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്‌ത ചിത്രമാണ് 'ത്രയം'. സിനിമയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്. ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയുള്ള കഥാഗതിയാണ് 'ത്രയ'ത്തിന്‍റേതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഒരു നിയോ - നോയിർ ജോണറില്‍ ഒരുങ്ങിയ ചിത്രമാണ് 'ത്രയം'. ഒക്ടോബർ 25ന് ചിത്രം തിയേറ്ററുകളിൽ എത്തും. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.

സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളും ടീസറും പോസ്‌റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ 'ത്രയ'ത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഷൻ പോസ്‌റ്ററും ശ്രദ്ധ നേടിയിരുന്നു.

അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനാര്‍ക്കലി മരക്കാര്‍, രാഹുല്‍ മാധവ്, ചന്തുനാഥ്, ശ്രീജിത്ത് രവി, ഡെയ്ന്‍ ഡേവിസ്, കാര്‍ത്തിക് രാമകൃഷ്‌ണന്‍, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, സുരഭി സന്തോഷ്, പ്രീതി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

അരുണ്‍ കെ ഗോപിനാഥ് ആണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിന് ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രം കൂടിയാണ് 'ത്രയം'.

ജിജു സണ്ണി ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. രതീഷ് രാജ് ചിത്രസംയോജനവും നിര്‍വ്വഹിക്കും. അരുണ്‍ മുരളിധരന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക.

ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ഷിബു രവീന്ദ്രന്‍, കഥ - അജിൽ അശോകൻ, കല - സൂരജ് കുറവിലങ്ങാട്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‌ണന്‍, വസ്ത്രാലങ്കാരം - സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, സ്‌റ്റണ്ട് - ഫോണിക്‌സ്‌ പ്രഭു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ് - സഫി ആയൂർ, സൗണ്ട് ഡിസൈൻ - ജോമി ജോസഫ്, ട്രെയിലർ കട്‌സ്‌ - ഡോൺ മാക്‌സ്‌, ടൈപ്പോഗ്രഫി - മാ മി ജോ, വിഎഫ്എക്‌സ്‌ - ഐഡന്‍റ് ലാബ്‍സ്, സ്‌റ്റിൽസ് - നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ - ആന്‍റണി സ്‌റ്റീഫൻ, അസിസ്‌ന്‍റ് ഡയറക്‌ടര്‍ - വിവേക്, മാർക്കറ്റിംഗ് - ആരോമൽ പുതുവലിൽ, പിആര്‍ഒ - എഎസ് ദിനേശ്, ആതിര ദില്‍ജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: സണ്ണിവെയ്‌നും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം 'ത്രയം' റിലീസിനൊരുങ്ങുന്നു

ABOUT THE AUTHOR

...view details