കേരളം

kerala

ETV Bharat / entertainment

ധ്യാൻ ശ്രീനിവാസനൊപ്പം ശ്രിത ശിവദാസും ; 'കോപ് അങ്കിൾ' സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ പുറത്ത് - cop uncle second look poster - COP UNCLE SECOND LOOK POSTER

'മിന്നൽ മുരളി'യിലൂടെ പ്രേക്ഷകശ്രദ്ധയാർജിച്ച വസിഷ്‌ഠും 'കോപ് അങ്കിൾ' സിനിമയിൽ പ്രധാന വേഷത്തിലുണ്ട്

DHYAN SREENIVASAN NEW MOVIE  MALAYALAM UPCOMING MOVIES  MALAYALAM NEW RELEASES  COP UNCLE RELEASE
COP UNCLE

By ETV Bharat Kerala Team

Published : Apr 27, 2024, 1:54 PM IST

ധ്യാൻ ശ്രീനിവാസൻ നായകനായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 'കോപ് അങ്കിൾ'. ശ്രിത ശിവദാസ് നായികയായി എത്തുന്ന ഈ ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. മെയ് 24-ന് 'കോപ് അങ്കിൾ' തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.

മൂന്ന് വ്യത്യസ്‌ത ശൈലിയിലാണ് അണിയറ പ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്‌തത്. കോമഡി എന്‍റര്‍ടെയിനർ ചിത്രമായി ഒരുക്കിയ 'കോപ് അങ്കിളി'ന്‍റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നതാണ് പോസ്റ്ററുകൾ. ഏതായാലും രസികൻ സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

വിനയ് ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 'മിന്നൽ മുരളി' ഫെയിം വസിഷ്‌ഠും ഈ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. സൈജു കുറുപ്പ്, അജു വർഗീസ്, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ദേവിക തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗുഡ് ആങ്കിള്‍ ഫിലിംസ്, ക്രിയ ഫിലിംസ്, കോർപറേഷൻ നെക്സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ സന്ദീപ് നാരായൺ, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവർ ചേർന്നാണ് 'കോപ് അങ്കിളി'ന്‍റെ നിർമാണം. ധ്യാൻ ശ്രീനിവാസൻ തന്നെയാണ് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് എന്നതും ഈ ചിത്രത്തിന്‍റെ സവിശേഷതയാണ്. പയസ് തോമസ്, നിതിൻ കുമാർ‍ എന്നിവരാണ് 'കോപ് അങ്കിളി'ന്‍റെ കോ പ്രൊഡ്യൂസർമാർ. ജോബീഷ് ആന്‍റണി, ധിനിൽ ബാബു എന്നിവർ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാരുമാണ്.

റോജോ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ കണ്ണൻ മോഹനാണ്. ശങ്കർ ശർമ്മ സംഗീത സംവിധാനവും മാർക് ഡി മ്യൂസ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. മനു മഞ്ജിത്തിന്‍റേതാണ് വരികൾ. ആലാപനം വിനീത് ശ്രീനിവാസൻ, സിത്താര കൃഷ്‌ണകുമാർ.

ആർട്ട് - അസീസ് കറുവാരക്കുണ്ട്, അസോസിയേറ്റ് പ്രൊഡ്യൂസർ - ആദിത്യ അജയ് സിംഗ്, മേക്കപ്പ് - വിപിൻ ഓമനശ്ശേരി, സജിത് വിധുര, കോസ്റ്റ്യൂംസ് - അശ്വതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ - സതീഷ് കാവിൽകോട്ട, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിഷ്‌ണു ചന്ദ്രൻ, റിയാസ് മുഹമ്മദ്, ഫിനാൻസ് കൺട്രോളർ - മുഹമ്മദ് ഹാഫിസ്, വിഷ്വൽ ഇഫക്‌ട് ആൻഡ് ടൈറ്റിൽ ആനിമേഷൻ - റിഡ്‌ജ് വിഎഫ്എക്‌സ്, സ്റ്റണ്ട് - മാഫിയ ശശി, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്‌സ്, കളറിസ്റ്റ് - ജോജി പാറക്കൽ, മാർക്കറ്റിംഗ് - സ്‌നേക്ക്‌പ്ലാന്‍റ്, പി ആർ ഒ - എ എസ് ദിനേശ്.

ALSO READ:തിയേറ്ററുകളില്‍ 'ആവേശ'പ്പൂരം; രംഗൻ ചേട്ടനും പിള്ളേരും മൂന്നാം വാരത്തിലേക്ക്

ABOUT THE AUTHOR

...view details