കേരളം

kerala

ETV Bharat / entertainment

കുഞ്ഞ് മാലാഖയ്‌ക്ക് രാജകീയ വരവേല്‍പ്പ്; ജൂനിയര്‍ ദീപ്-വീറിന്‍റെ 'ഗൃഹപ്രവേശം' ഏറ്റെടുത്ത് ആരാധകര്‍ - DEEPIKA DISCHARGED FROM HOSPITAL - DEEPIKA DISCHARGED FROM HOSPITAL

ദീപിക പദുകോണും കുഞ്ഞും ഒൻപത് ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടു. സെപ്റ്റംബർ 8 ന് ആണ് ദീപിക പദുകോൺ പെൺകുഞ്ഞിന് ജന്മം നൽകിയത്.

DEEPIKA PADUKONE  RANVEER SINGH  DEEPIKA RANVEER SINGH BABY  ദീപിക പദുക്കോൺ ആശുപത്രി വിട്ടു
From left Deepika Padukone, Ranveer Singh (ETV Bharat)

By ETV Bharat Entertainment Team

Published : Sep 15, 2024, 5:04 PM IST

ഹൈദരാബാദ് : ദീപിക പദുകോണും കുഞ്ഞും ആശുപത്രി വിട്ടു. എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്‌പിറ്റലിൽ നിന്ന് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രി വിട്ടത്. സെപ്‌റ്റംബർ 8 ന് ആണ് ദീപിക പദുകോൺ പെൺകുഞ്ഞിന് ജന്മം നൽകിയത്.

Deepika Padukone updates Instagram Bio (Instagram)

അമ്മയായതിനാൽ തന്നെ തൻ്റെ ഇൻസ്റ്റഗ്രാം ബയോ മാറ്റിയിരുന്നു. മുൻപ് "ഫോളോ യുവർ ബ്ലിസ്" എന്ന് കൊടുത്തിരിക്കുന്നിടത്ത് ഇപ്പോൾ "ഫീഡ്. ബർപ്പ്. സ്ലീപ്പ്. റിപ്പീറ്റ്." എന്നാണ് മാറ്റിയിരിക്കുന്നത്. നേരത്തെ, ആശുപത്രിയിൽ കഴിഞ്ഞിരുന്ന ദീപികയെ ഷാരൂഖ് ഖാൻ സന്ദർശിച്ചിരുന്നു.

പ്രസവത്തിന് മുമ്പ് വെള്ളിയാഴ്‌ച (സെപ്‌റ്റംബർ 8) ദീപികയും റൺവീറും അവരുടെ കുടുംബവും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന 'സിംഗം എഗെയ്ൻ' എന്ന ചിത്രമാണ് ദീപികയുടെയും രൺവീറിൻ്റേതുമായി ഇനി വരാൻ പോകുന്ന ചിത്രം.

Also Read:ദീപിക-രണ്‍വീര്‍ താരദമ്പതികളുടെ പൊന്നോമനയെ കാണാന്‍ അംബാനിയെത്തി; വീഡിയോ വൈറല്‍

ABOUT THE AUTHOR

...view details