കേരളം

kerala

ETV Bharat / entertainment

വിമാനത്താവളത്തില്‍ വാക്കുതര്‍ക്കം; നടന്‍ വിനായകന്‍ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍ - Vinayakan In Police Custody - VINAYAKAN IN POLICE CUSTODY

ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തന്നെ കൈകാര്യം ചെയ്‌തുവെന്ന് വിനായകന്‍.

വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍  വിനായകന്‍ സിഐഎസ്എഫ് ഓഫിസര്‍ മര്‍ദനം  HYDERABAD AIRPORT VINAYAKAN ISSUE  VINAYAKAN HYDERABAD POLICE CUSTODY
Vinayakan (ETV Bharat)

By ETV Bharat Kerala Team

Published : Sep 7, 2024, 8:40 PM IST

ഹൈദരാബാദ്: നടൻ വിനായകന്‍ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍. ഹൈദരാബാദ് വിമാനത്താവളത്തിലുണ്ടായ വാക്കുതർക്കത്തെത്തുടർന്നാണ് നടപടി. ഡൊമസ്റ്റിക് ട്രാന്‍സ്‌ഫര്‍ ഏരിയയില്‍ വിനായകന്‍ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്. വിഷയത്തില്‍ ഇടപെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതോടെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത വിനായകനെ പൊലീസിന് കൈമാറുകയായിരുന്നു.

എന്നാല്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തന്നെ കൈകാര്യം ചെയ്‌തുവെന്നാണ് വിനായകന്‍ ആരോപിക്കുന്നത്. കസ്റ്റഡി എന്തിനെന്ന് അറിയില്ലെന്ന് നടന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൊച്ചിയില്‍നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായിരിക്കുന്നത്. കണക്ഷന്‍ ഫ്‌ളൈറ്റിനായാണ് വിനായകന്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയത്.

Also Read:മുകേഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കാനൊരുങ്ങി സർക്കാർ; ഹൈക്കോടതിയിൽ അപ്പീൽ നൽകും

ABOUT THE AUTHOR

...view details