മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന 'ബറോസ്' തിയേറ്ററില്‍ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. 47 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ മലായാളത്തിന്‍റെ പ്രിയ നടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ആഗോള തലത്തിലുള്ള തിയേറ്ററുകളിലാണ് നാളെ മുതല്‍ 'ബറോസ്' പ്രേക്ഷകരെ വിസ്‌മയിപ്പിക്കാന്‍ എത്തുന്നത്.
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പ്രതിഭാശാലികളായ സാങ്കേതിക വിദഗ്‌ധരും അഭിനേതാക്കളും സംഗീതഞ്ജരുമാണ് ഈ സിനിമയ്ക്കായി അണിനിരക്കുന്നത്.
വന്‍ പ്രേക്ഷക പ്രതികരണത്തോടെ റിലീസായ ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' ആഷിഖ് അബു സംവിധാനം ചെയ്‌ത 'റൈഫിള്‍ ക്ലബ്', വരുണ്‍ കീര്‍ത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന 'ബേബി ജോണ്‍' എന്നിവയും 'ബറോസി'നോട് ഏറ്റുമുട്ടാനുണ്ടാകും. തുകൊണ്ട് ഇത്തവണത്തെ ക്രിസ്‌മസിന് ആരാകും തിയേറ്റര്‍ ഭരിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ബറോസിന്‍റെ അഡ്വാന്‍സ് ബുക്കിങ് 22 ന് രാവിലെ മുതല്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടുന്നത്. പ്രമുഖ തിയേറ്ററുകളിലെല്ലാം നാളത്തെ ആദ്യഷോ ഹൗസ് ഫുള്ളാണ്.
പ്രമുഖ ട്രാക്കര്‍ അനലിസ്‌റ്റായ സാക്‌നില്‍കിന്‍റെ കണക്ക് പ്രകാരം കേരളത്തിന് 63 ലക്ഷമാണ് ചിത്രം ഇതുവരെ നേടിയത്. 960 പ്രദര്‍ശനങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത് എന്നാണ് അറിയിക്കുന്നത്. 184 രൂപ ആവേറേജ് ടിക്കറ്റ് തുക വച്ചിട്ടാണ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നത്.