കേരളം

kerala

ETV Bharat / entertainment

'കോകിലയെ ബാല പൊന്നുപോലെ നോക്കും'; പ്രിയ സഖിക്ക് സ്‌നേഹചുംബനം നല്‍കിയും ചേര്‍ത്തു നിര്‍ത്തിയും താരം- വീഡിയോ - BALA AND KOKILA LOVABLE VIDEO

കോകിലയുടെയും ബാലയുടെയും പ്രണയാര്‍ദ്രമായ വീഡിയോ.

ACTOR BALA  BALA AND KOKILA MARRIAGE VIDEO  ബാല കോകില വീഡിയോ  ബാല വിവാഹം
ബാലയുംകോകിലയും (ETV Bharat)

By ETV Bharat Entertainment Team

Published : Oct 26, 2024, 12:14 PM IST

നടന്‍ ബാലയുടെ വിവാഹമായിരുന്ന കഴിഞ്ഞ ദിവസങ്ങളിലൊക്കെ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചര്‍ച്ച. ബന്ധുവായ കോകിലയെയാണ് ബാല വിവാഹം ചെയ്‌തത്. ചെറുപ്പം മുതല്‍ തനിക്ക് ബാലയെ ഇഷ്‌ടമായിരുന്നുവെന്ന് കോകില മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആ ആഗ്രഹമാണ് എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ സഫലമായത്. കോകില തന്നോടുള്ള ഇഷ്‌ടം അവളുടെ ഡയറില്‍ എഴുതിയിരുന്നു. അത് കണ്ടിട്ടാണ് വിവാഹത്തിന് സമ്മതം മൂളിയതെന്ന് ബാലയും പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങളും വീഡീയോയും നിമിഷ നേരം കൊണ്ടാണ് വൈറലായത്.

ഇപ്പോഴിതാ വിവാഹച്ചടങ്ങിന് ശേഷം നടന്ന വിരുന്നും സല്‍ക്കാരത്തിന്‍റെയുമൊക്കെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുന്നതും കോകിലയ്‌ക്ക് ബാല സ്‌നേഹ ചുംബനം നല്‍കുന്നതുമായ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. കേക്ക് കൊടുക്കുമ്പോള്‍ കുസൃതി കാട്ടിയും പ്രിയസഖിയെ ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അതേസമയം കോകിലയെ ബാല പൊന്നുപോലെ നോക്കുമെന്നാണ് ആരാധകരുടെ കമന്‍റ്.

"ചെറുപ്പം മുതലേ മാമനെ ഒരുപാട് ഇഷ്‌ടമായിരുന്നു. ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. ഇവിടെ കേരളത്തില്‍ വന്നതിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. മാമനെ കുറിച്ച് മാത്രമൊരു ഡയറി എഴുതി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന്" കോകില പറഞ്ഞു.

"ചെന്നൈയിലേക്ക് താമസം മാറുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. കേരളം വലിയ ഇഷ്‌ടമാണ്. മലയാളികളെ അങ്ങനെയൊന്നും പൂര്‍ണമായി ഉപേക്ഷിച്ച് പോവില്ല. കുറേ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടങ്ങില്ല. ജീവിതത്തില്‍ എന്‍റെ അനുഭവത്തിലൂടെ പഠിച്ച ഒരു കാര്യമുണ്ട്. ഇപ്പോഴത് പറഞ്ഞാല്‍ നിങ്ങള്‍ക്കാര്‍ക്കും അത് മനസിലാവില്ല. മരണത്തിന് ശേഷവും ഒരു ജീവിതമുണ്ട്. അത് നന്മയിലേക്ക് ചേരുന്ന വഴിയാണ്. അത് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും മനസിലാവും. അമ്മയോട് ഫോണില്‍ സംസാരിച്ചിരുന്നു. സന്തോഷവതിയാണ് അവരിപ്പോള്‍", ബാല വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചേട്ടന് വിവാഹത്തിന് വരാന്‍ കഴിഞ്ഞില്ല. കങ്കുവയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ്. മാധ്യമങ്ങളില്‍ നിന്നുള്ള ലൈവ് വീഡിയോ അവരെല്ലാം കണ്ടിരുന്നു.

അതേസമയം കോകിലയുമായുള്ള ബാലയുടെ വിവാഹം ഒക്‌ടോബര്‍ 23 ന് ആയിരുന്നു. രാവിലെ 8.30 യോടെ കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്. താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് ബാല സമൂഹ മാധ്യമത്തിലൂടെ സൂചിപ്പിച്ചിരുന്നു. ബാലയുടെ മാമന്‍റെ മകളാണ് കോകില. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

Also Read:ഇത് എന്‍റെ അവസാന വിവാഹമാണ്, സത്യസന്ധമായ സ്നേഹം എന്താണെന്ന് മനസിലായിയെന്ന് ബാല;അനുഗ്രഹിച്ച് ശ്രീനിവാസന്‍

ABOUT THE AUTHOR

...view details