കേരളം

kerala

ETV Bharat / entertainment

അമ്മയ്ക്കും ഭാര്യ കോകിലയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് ബാല; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ - BALA CELEBRATED DIWALI

വാര്‍ധക്യ സഹജമായ കാരണത്താല്‍ അമ്മയ്ക്ക് ബാലയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

DIWALI BALA WITH WIFE AND MOTHER  BALA MARRIAGE WITH KOKILA  ബാലയുടെ ദീപാവലി ആഘോഷം  ബാല കോകില
അമ്മയ്ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ബാലയും കോകിലയും (ETV Bharat)

By ETV Bharat Entertainment Team

Published : Nov 1, 2024, 3:04 PM IST

അടുത്തിടെയാണ് നടന്‍ ബാല വീണ്ടും വിവാഹിതനായത്. അടുത്ത ബന്ധു കോകിലെയാണ് ബാല വിവാഹം ചെയ്‌തത്. താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് ബാല സമൂഹ മാധ്യമത്തിലൂടെ സൂചിപ്പിച്ചിരുന്നു. എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വച്ചാണ് ബാല കോകിലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ബാലയുടെ മാമന്‍റെ മകളാണ് കോകില. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ കാരണം അമ്മ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. അമ്മയോട് ഫോണില്‍ സംസാരിച്ചിരുന്നു. സന്തോഷവതിയാണെന്നും ബാല വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാത്രമല്ല കോകില തന്‍റെ ഇഷ്‌ടം അമ്മയോടാണ് ആദ്യം തുറന്നു പറഞ്ഞത്. അമ്മയാണ് വിവാഹത്തിന് മുന്‍കയ്യെടുത്തതെന്നും ബാല വ്യക്തമാക്കിയിരുന്നു.

ഇതേസമയം ബാലയുടെ സഹോദരനും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. കങ്കുവയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലായതിനാലാണ് സഹോദരന്‍ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത്.

ഇപ്പോഴിതാ അമ്മയ്ക്കൊപ്പം കോകിലയുമായുള്ള തന്‍റെ വിവാഹ ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിച്ചിരിക്കുകയാണ് താരം. കോകിലയ്ക്കും ബാലയ്ക്കും അമ്മ മധുരം നല്‍കുന്ന വീഡിയോ ബാല സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചു.

സഹോദരി കവിത തന്‍റെ ഭാര്യയ്ക്ക് സമ്മാനം നല്‍കുന്നുവെന്ന അടിക്കുറിപ്പോടെ ബാല മറ്റൊരു വീഡിയോയും ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചെറുപ്പം മുതല്‍ തനിക്ക് ബാലയെ ഇഷ്‌ടമായിരുന്നുവെന്ന് കോകില പറഞ്ഞിരുന്നു. കോകില തന്നോടുള്ള ഇഷ്‌ടം അവളുടെ ഡയറില്‍ എഴുതിയിരുന്നു. അത് കണ്ടിട്ടാണ് വിവാഹത്തിന് സമ്മതം മൂളിയതെന്ന് ബാലയും പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങളും വീഡീയോയും നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഇതേ സമയം ബാലയുടെ നാലാമത്തെ കല്യാണമായതോടെ സോഷ്യല്‍ മീഡിയയിലൊക്കെ വലിയ ചര്‍ച്ചയായി മാറി.

ഇതിനിടെ കോകിലയുടെ പ്രായവും ബാല വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല തങ്ങള്‍ക്ക് അടുത്തു തന്നെ കുഞ്ഞുണ്ടാകുമെന്നും താരം പറഞ്ഞു. വിവാഹവും വിവാഹ ശേഷമുള്ള വീഡിയോയുമക്കെ ബാല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Also Read:ഏറ്റവും വലിയ ഭാഗ്യവാനാണ്, കോകിലയ്‌ക്ക് 24 വയസ്;അടുത്ത് തന്നെ കുഞ്ഞുണ്ടാകുമെന്ന് ബാല

ABOUT THE AUTHOR

...view details