ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്‍റെ ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്. മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. ആഗോള തലത്തിൽ 12 കോടി 70 ലക്ഷത്തിന് മുകളിലാണ് ചിത്രം നേടിയത്. കേരളത്തിൽ നിന്ന് മാത്രം 2 കോടിക്ക് മുകളിലാണ് ചിത്രം നേടിയെടുത്തത്. കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് ഉയർന്നിട്ടുണ്ട്.
കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്‌തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിനം മുതൽ തന്നെ ചിത്രം സ്വന്തമാക്കിയത്. കേരളത്തിന് പുറത്തും വിദേശത്തും മികച്ച ബോക്‌സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. രണ്ടാം ദിനവും വലിയ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം മുന്നേറുന്നത്.
അതേസമയം ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ദീപാവലി ദിനമായ ഇന്നലെ (ഒക്ടോബർ 31)യാണ് ആഗോള തലത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഒട്ടേറെ ട്വസ്റ്റുകളും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവ വികാസങ്ങളും ചിത്രത്തില്‍ ഉണ്ടെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ എക്‌സില്‍ കുറിക്കുന്നത്.
തെലുഗില്‍ വലിയ സാധ്യതയാണ് ദുല്‍ഖറിന് ഉള്ളതെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ആദ്യ ഹിറ്റ് ദുൽഖർ സ്വന്തമാക്കിയെന്നും വളരെ മികച്ച തിരക്കഥയാണ് സിനിമയുടേതെന്നുമാണ് പ്രതികരണങ്ങൾ. ചിത്രത്തിലെ ദുൽഖറിന്‍റെ പ്രകടനത്തെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്.
1992 ൽ ബോംബ സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്‍റെ പശ്‌ചാത്തലത്തിൽ ഭാസ്‌കര്‍ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിനെ കഥയാണ് ചിത്രം പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെലുഗു, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്‌ത ചിത്രത്തിലെ നായികയായി അഭിനയിച്ചിരിക്കുന്നത് മീനാക്ഷി ചൗധരി.
റിലീസിന് ഒരു നാള്‍ ബാക്കിനില്‍ക്കെ തന്നെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് കേരളത്തില്‍ ആരംഭിച്ചിരുന്നു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങി ആപ്പുകളിലൂടെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. ഇതേ പോലെ കേരളത്തിന് പുറത്തും ഗൾഫിലും സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. തമിഴിലും തെലുഗിലും ദുബായിലും ഗംഭീര ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്.
നിമിഷ് രവി ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിര്‍വ്വഹിച്ചു. ജിവി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ, പിആർഒ - ശബരി എന്നിവരും നിര്‍വ്വഹിച്ചിരിക്കുന്നു.
Also Read:ദുല്‍ഖറിന്‍റെ ഗംഭീര തിരിച്ചു വരവ്; 'ലക്കി ഭാസ്‌കര്‍' പ്രേക്ഷക പ്രതികരണം