ETV Bharat / entertainment

തലൈവരുടെ 'വേട്ടയ്യന്‍' ഇനി ഒ.ടി.ടിയില്‍ കാണാം; നവംബര്‍ എട്ടു മുതല്‍ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്

തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നി ഇതര ഭാഷകളിലേക്കും മൊഴിമാറ്റിയാണ് ചിത്രം ഒ.ടി.ടിയില്‍ പ്രദര്‍ശനത്തിന് എത്തുക.

VETTAIYAN OTT RELEASE ANNOUNCED  VETTAIYAN RAJINIKANTH MOVIE  വേട്ടയ്യന്‍ ഒ ടി ടി റിലീസ്  രജനികാന്ത് സിനിമ വേട്ടയ്യന്‍
വേട്ടയ്യന്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : 3 hours ago

ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്ന സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് നായകനായ 'വേട്ടയ്യന്‍'. ആദ്യ ദിനങ്ങളില്‍ മികച്ച കളക്ഷനോടെ മുന്നോട്ടു കുതിച്ച ചിത്രം പിന്നീട് ബോക്‌സ് ഓഫീസില്‍ കാലിടറുന്നതാണ് നാം കണ്ടത്. ഒക്‌ടോബര്‍ 10 ന് തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രം ഇപ്പോഴിതാ ഒ.ടി.ടിയിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് 'വേട്ടയ്യന്‍' പ്രദര്‍ശനത്തിന് എത്തുന്നത്. നവംബര്‍ എട്ടു മുതല്‍ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.

90 കോടിയുടെ ലാന്‍ഡ് മാര്‍ക്ക് ഡീലീലാണ് ആമസോണ്‍ പ്രൈം 'വേട്ടയ്യന്‍റെ' ഡിജിറ്റല്‍ സ്‌ട്രീമിങ് അവകാശം സ്വന്തമാക്കിയത്. തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നി ഇതര ഭാഷകളിലേക്കും മൊഴിമാറ്റിയാണ് ചിത്രം പ്രൈമില്‍ എത്തുക. ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും ചിത്രം കാണാം. സാമൂഹിക യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച് കൈയ്യടി നേടിയ പ്രശസ്‌ത സംവിധായകൻ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകൻ.

രണ്ട് മണിക്കൂര്‍ നാല്പത്തി മൂന്ന് മിനിറ്റാണ് 'വേട്ടയ്യന്‍റെ' ദൈര്‍ഘ്യം. ആദ്യ പകുതി ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂര്‍ ഇരുപത്തിയൊന്ന് മിനിറ്റുമാണ്. താരസമ്പന്നായി ഈ ചിത്രത്തിന്‍റെ റണ്‍ ടൈം അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തു വിട്ടിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അമിതാഭ് ബച്ചൻ, ഫഹദ് ഫാസില്‍, റാണ ദഗുബതി, ദുഷാര വിജയന്‍, മഞ്ജു വാര്യര്‍, അഭിരാമി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വേട്ടയ്യനിലെ സംഗീതമൊരുക്കിയത് അനിരുദ്ധ് രവി ചന്ദ്രനാണ്.

ലൈക്ക പ്രൊഡക്ഷൻസിന്‍റ ബാനറിൽ സുബാസ്‌കരൻ അല്ലിരാജ നിർമ്മിച്ച 'വേട്ടയ്യൻ' കേരളത്തിൽ വമ്പൻ റിലീസിനെത്തിച്ചത് ശ്രീ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. കേരളത്തില്‍ ആദ്യ ദിനം'വേട്ടയ്യന്‍' നാലുകോടിക്ക് മുകളില്‍ കളക്‌ഷന്‍ നേടിയിരുന്നു. ഈ ചിത്രത്തിന്‍റെ നിര്‍മാണ ചെലവ് ഏതാണ്ട് 300 കോടി രൂപയാണ്.

ഛായാഗ്രഹണം - എസ് ആർ കതിർ, എഡിറ്റിംഗ് - ഫിലോമിൻ രാജ്‌, ആക്ഷൻ - അൻപറിവ്, കലാസംവിധാനം - കെ കതിർ, മേക്കപ്പ് - പട്ടണം റഷീദ്, വസ്ത്രാലങ്കാരം - അനു വർദ്ധൻ, ഡിസ്ട്രിബൂഷൻ പാര്‍ട്‌ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:ആശുപത്രി വിട്ടതിന് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ രജനികാന്ത്; വേട്ടയ്യന്‍റെ വിജയം ആഘോഷിച്ച് തലൈവര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.