ETV Bharat / state

'ആപ്പ്' വഴിയുള്ള ആപ്പുകള്‍; പുതിയ സൈബർ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്

തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്‌റ്റർ ചെയ്യുകയോ ചെയ്യാം.

KERALA POLICE ALERT ON CYBER CRIME  FACE BOOK POST KERALA POLICE  CYBER JOB SCAMS USING APPLICATIONS  CYBER DIGITAL FRAUDS
Cyber Job Scams (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 1, 2024, 5:37 PM IST

തിരുവനന്തപുരം: ഇന്നത്തെ കാലത്ത് ജോലി ചെയ്‌ത് സ്വന്തമായി പണം സമ്പാദിക്കുക എന്നത് പ്രായലിംഗവ്യത്യാസമില്ലാതെ ഏവരുടെയും ആഗ്രഹമാണ്. അപ്പോള്‍ വീട്ടില്‍ ഇരുന്നുതന്നെ പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചാലോ! ആരും ഒന്നു ശ്രമിച്ച് നോക്കാന്‍ സാധ്യതയുണ്ട്. സൈബർ ലോകത്തെ ഇത്തരം ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്.

ഇത്തരത്തിൽ വീട്ടിലിരുന്ന് പണം നേടാമെന്ന ജോലി വാഗ്‌ദാനങ്ങള്‍ മിക്കപ്പോഴും തട്ടിപ്പാകും എന്നാണ് കേരള പൊലീസ് പറയുന്നത്. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്‌റ്റാള്‍ ചെയ്‌ത് പണം സമ്പാദിക്കാം എന്നത്. സുഹൃത്തുക്കളില്‍ നിന്നോ അജ്ഞാത നമ്പറില്‍ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക.

ഈ ലിങ്കിലൂടെ വെബ്സൈറ്റില്‍ കയറുമ്പോള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിക്കും. ഈ ആപ്പുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം.

കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിത തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടില്‍ തുക വര്‍ദ്ധിക്കുന്നതായി കാണാം. കൂടാതെ ഈ വെബ്സൈറ്റിന്‍റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചു നല്‍കിയാല്‍ കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്‌ദാനവും ലഭിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു നിങ്ങൾക്ക് മനസിലാകുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടാകും. ഇത്തരം തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനുള്ള വഴികള്‍ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ എന്ന വെബ്സൈറ്റിൽ പരാതി രജിസ്‌റ്റർ ചെയ്യുകയോ വേണമെന്നും കേരള പൊലീസ് തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ആവശ്യപ്പെടുന്നു.

Also Read:ഓൺലൈനിലൂടെ സഹതാപ തട്ടിപ്പ്; കോഴിക്കോട് ഡോക്‌ടര്‍ക്ക് നഷ്‌ടമായത് 4.08 കോടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.