ETV Bharat / state

2024 ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്

മന്ത്രി സജി ചെറിയാൻ പുരസ്‌കാര പ്രഖ്യാപനം നടത്തി. അഞ്ചുലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

EZHUTHACHAN AWARD 2024 WINNER  KERALA STATE LITERATURE AWARDs  WRITER NS MADHAVAN  NS MADHAVAN AWARDS
Writer N S Madhavan (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് എൻ എസ് മാധവന്‍ അർഹനായി. സെക്രട്ടറിയേറ്റ് പി ആർ ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പുരസ്‌കാര പ്രഖ്യാപനം നടത്തി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Minister Saji Cheriyan Announces Ezhuthachan Award 2024 (ETV Bharat)

എസ് കെ വസന്തൻ ചെയർമാനും ഡോ. ടി കെ നാരായണൻ, ഡോ. മ്യൂസ് മേരി ജോർജ്ജ് എന്നിവർ അംഗങ്ങളായും സി പി അബൂബക്കർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ചുലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രചനാശൈലിയിലും ഇതിവൃത്ത സ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിത യാഥാർഥ്യങ്ങളെ സർഗാത്മകതയിലൂടെ മികച്ച സാഹിത്യ സൃഷ്‌ടികളാക്കി മാറ്റുകയും ചെയ്‌ത സാഹിത്യകാരനാണ് എൻ എസ് മാധവന്‍. 1975 ൽ ഐഎഎസ്‌ ലഭിച്ചു.

ഹിഗ്വിറ്റ ഏറെ നിരൂപണ ശ്രദ്ധ നേടിയ കൃതിയാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മുട്ടത്തുവർക്കി പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചിട്ടുണ്ട്.

Also Read:എംകെ സാനുവിന് കേരള ജ്യോതി, എസ് സോമനാഥിന് കേരള പ്രഭ, സഞ്ജു സാംസണിന് കേരള ശ്രീ; കേരള പ്രഥമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.