ബെംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സ് നിലനിര്‍ത്തിയ സൂപ്പര്‍ താരമാണ് ഋതുരാജ് ഗെയ്‌ക്‌വാദ്. ബെംഗളൂരുവില്‍ ഒരു സ്വകാര്യ ചടങ്ങിനിടെ താരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തമാശയായി പരിഹസിച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒരു മൈക്കുമായി വേദിയിൽ നിൽക്കുന്ന താരത്തെ വീഡിയോയില്‍ കാണാൻ സാധിക്കും. ഋതുരാജിന്‍റെ മൈക്ക് ഓപ്പറേറ്റർ ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ആളുകളെ പൊട്ടിച്ചിരിപ്പിച്ച സംഭവത്തിന്‍റെ തുടക്കം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വേദിയില്‍ നില്‍ക്കുന്ന താരത്തിനോട് അവതാരകന്‍റെ ചോദ്യം. എന്നാൽ ഋതുരാജ് മറുപടി പറയാൻ ശ്രമിച്ചപ്പോൾ മൈക്ക് സ്വിച്ച് ഓഫ് ആയിരുന്നു. 'നിങ്ങൾക്ക് എങ്ങനെ ഋതുരാജിന്‍റെ മൈക്ക് ഓഫ് ചെയ്യാൻ കഴിയുമെന്ന് അവതാരകൻ ഓപ്പറേറ്ററോട് ചോദിച്ചു. ഇതിനു മറുപടിയായി, 'അദ്ദേഹം ആർസിബിയിൽ നിന്നുള്ള ആരെങ്കിലും ആയിരിക്കാം' എന്ന് ഋതുരാജ് പറഞ്ഞു. ഇതുകേട്ടപ്പോള്‍ പരിപാടിയിൽ പങ്കെടുത്തവര്‍ക്കിടയിൽ വലിയ ചിരി പൊട്ടിപ്പുറപ്പെട്ടു.
ഐപിഎൽ 2024ലാണ് ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ നായകസ്ഥാനം ഋതുരാജ് ഏറ്റെടുത്തത്. 2008-ല്‍ ഐപിഎല്‍ ആരംഭിച്ചതു മുതല്‍ എംഎസ് ധോണിയായിരുന്നു നായകന്‍. 2022 സീസണില്‍ രവീന്ദ്ര ജഡേജയെ പുതിയ നായകനാക്കിയെങ്കിലും താരത്തിന്‍റെ കീഴില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിന് കഴിഞ്ഞില്ല. പിന്നാലെ ധോണിയെ വീണ്ടും നായകനായി തിരിച്ചെത്തിക്കുയായിരുന്നു. 2019-ലാണ് ഋതുരാജ് ചെന്നൈയിലെത്തുന്നത്.
The Aura of CSK's captain Ruturaj Gaikwad. 🥵🔥pic.twitter.com/jS7jCKHApE
— Vɪᴘᴇʀ⁶⁵ (@repivxx65_) December 19, 2024
തുടര്‍ന്ന് നാലു സീസണുകളിലായി ചെന്നൈയ്ക്കു വേണ്ടി 52 മത്സരങ്ങളില്‍ കളിച്ച താരം 39.10 ശരാശരിയില്‍ ഇതുവരെ 1797 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 135.5 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു സെഞ്ചുറിയും 14 അര്‍ധസെഞ്ചുറിയും സ്വന്തം പേരിലുണ്ട്. 101 ആണ് ഉയര്‍ന്ന സ്‌കോര്‍. 2021 ഐ.പി.എൽ സീസണിൽ ഓറഞ്ച് ക്യാപ്പ് ജേതാവായിരുന്നു താരം.
Also Read: കൊടുങ്കാറ്റായി വീശി സ്‌മൃതി മന്ദാന; തകര്‍ത്തത് 5 ലോക റെക്കോര്‍ഡുകള്‍ - SMRITI MANDHANA RECORDS