മുംബൈ: ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. മുംബൈയില്‍ പുരോഗമിക്കുന്ന മത്സരത്തിന്‍റെ ആദ്യ ദിനം കളിയവസാനിച്ചപ്പോള്‍ 86-4 എന്ന നിലയിലാണ് ഇന്ത്യ. കിവീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാള്‍ 149 റണ്‍സ് പിന്നിലാണ് ആതിഥേയര്‍.
38 പന്തില്‍ 31 റണ്‍സുമായി ശുഭ്‌മാൻ ഗില്ലും ഒരു റണ്‍ നേടിയ റിഷഭ് പന്തുമാണ് ക്രീസില്‍. ന്യൂസിലൻഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ രണ്ട് വിക്കറ്റ് നേടി. മാറ്റ് ഹെൻറിയും ഒരു വിക്കറ്റ് സ്വന്തമാക്കി.
Stumps on the opening day of the Third Test in Mumbai.#TeamIndia move to 86/4 in the 1st innings, trail by 149 runs.
— BCCI (@BCCI) November 1, 2024
See you tomorrow for Day 2 action
Scorecard - https://t.co/KNIvTEyxU7#INDvNZ | @IDFCFIRSTBank pic.twitter.com/ppQj8ZBGzz
നേരത്തെ, മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ കിവീസിനെ 235 റണ്‍സിലാണ് ഇന്ത്യ എറിഞ്ഞിട്ടത്. അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും നാല് വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നായിരുന്നു ന്യൂസിലൻഡ് നിരയെ തകര്‍ത്തത്.
ആദ്യ സെഷൻ മുതല്‍ക്ക് തന്നെ സ്പിന്നര്‍മാരെ സഹായിച്ച പിച്ചില്‍ റണ്‍സ് കണ്ടെത്താൻ കിവീസ് ബാറ്റര്‍മാര്‍ പാടുപെട്ടു. 82 റണ്‍സ് നേടിയ ഡാരില്‍ മിച്ചലിന്‍റെയും 71 റണ്‍സ് നേടിയ വില്‍ യങ്ങിന്‍റെയും പ്രകടനങ്ങളായിരുന്നു കിവീസിനെ വമ്പൻ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. കിവീസ് നിരയിലെ ഏഴ് ബാറ്റര്‍മാര്‍ക്കാണ് രണ്ടക്കം കടക്കാനാകാതെ പോയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ തുടക്കവും പാളി. 7-ാം ഓവറിലെ അഞ്ചാം പന്തില്‍ നായകൻ രോഹിത് ശര്‍മ മടങ്ങുമ്പോള്‍ 25 റണ്‍സായിരുന്നു ഇന്ത്യൻ സ്കോര്‍ ബോര്‍ഡില്‍. ബാറ്റിങ്ങില്‍ വീണ്ടും നിരാശപ്പെടുത്തിയ രോഹിത് 18 റണ്‍സാണ് നേടിയത്.
രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍-ഗില്‍ സഖ്യം ഇന്ത്യൻ സ്കോര്‍ ഉയര്‍ത്തി. 53 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 52 പന്തില്‍ 30 റണ്‍സ് നേടിയ ജയ്‌സ്വാളിനെ വീഴ്‌ത്തി അജാസ് പട്ടേലാണ് ന്യൂസിലൻഡിന് ബ്രേക്ക് ത്രൂ നല്‍കിയത്.
Matt Henry's direct hit catches Virat Kohli short 😯#INDvNZ #IDFCFirstBankTestTrophy #JioCinemaSports pic.twitter.com/cL4RvUdMST
— JioCinema (@JioCinema) November 1, 2024
നൈറ്റ് വാച്ച്മാനായി കളത്തിലിറങ്ങിയ മുഹമ്മദ് സിറാജ് നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നാലെയെത്തിയ വിരാട് കോലി അനാവശ്യ റണ്ണിനോടി വിക്കറ്റ് കളഞ്ഞു. ആറ് പന്തില്‍ നാല് റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ആദ്യ ദിവസത്തിന്‍റെ അവസാന ഓവറിലായിരുന്നു കോലിയുടെ പുറത്താകല്‍. പിന്നീട്, ക്രീസില്‍ ഒന്നിച്ച ഗില്‍-പന്ത് സഖ്യം വിക്കറ്റ് പോകാതെ ഓവര്‍ അവസാനിപ്പിക്കുകയായിരുന്നു.
Also Read : റിഷഭ് പന്ത് സിഎസ്‌കെയിലേക്ക്! വമ്പൻ സൂചന നല്‍കി സുരേഷ് റെയ്‌ന