നടന്‍ ബൈജു സന്തോഷിന്‍റെ കാറപകടവുമായി ബന്ധപ്പെട്ട് തന്‍റെ പേര് വലിച്ചിഴയ്‌ക്കരുതെന്ന് മകള്‍ ഐശ്വര്യ സന്തോഷ്. അപകട സമയത്ത് അച്ഛനൊപ്പമുണ്ടായിരുന്നത് താന്‍ അല്ലെന്നും അച്ഛന്‍റെ ബന്ധുവിന്‍റെ മകളായിരുന്നുവെന്നും ഐശ്വര്യ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
കാറപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അച്ഛനൊപ്പം ഉണ്ടായിരുന്നെന്ന് പറയുന്ന ആള്‍ ഞാനല്ല. അത് എന്‍റെ അച്ഛന്‍റെ ബന്ധുവിന്‍റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇത് പങ്കുവയ്‌ക്കുന്നതെന്നും ഐശ്വര്യ പോസ്‌റ്റില്‍ പറഞ്ഞു.
ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തു വച്ചാണ് ബൈജു ഓടിച്ച കാര്‍ , സ്‌കൂട്ടറിലും വൈദ്യുത പോസ്‌റ്റിലും ഇടിക്കുന്നത്. അപകടത്തില്‍ ബൈജുവിന്‍റെ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമിലെ പോലീസുകാരാണ് ബൈജുവിനെ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.