കേരളം

kerala

ETV Bharat / entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍;'കിഷ്‌കിന്ധാ കാണ്ഡ'വും 'എ ആര്‍ എമ്മും' ഒ. ടി. ടിയില്‍ എവിടെ കാണാം - KISHKINDHA KAANDAM OTT PLATFORM

തിയേറ്ററില്‍ ചരിത്ര വിജയം സൃഷ്‌ടിച്ച ചിത്രമാണ് ടൊവിനോ തോമസ് നായകനായ 'അജയന്‍റെ രണ്ടാം മോഷണം'. 'അജയന്‍റെ രണ്ടാം മോഷണ'വും, 'കിഷ്‌കിന്ധാ കാണ്ഡ'വും ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്.

ASIF ALIF MOVIE KISHKINDHA KAANDAM  KISHKINDHA KAANDAM OTT RELEASE  കിഷ്‌കിന്ധാ കാണ്ഡം  കിഷ്‌കിന്ധാ കാണ്ഡം ഒ ടിടി റിസീസ്
FILM POSTER (ETV Bharat)

By ETV Bharat Entertainment Team

Published : Oct 15, 2024, 5:18 PM IST

തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച രണ്ട് ചിത്രങ്ങളാണ് ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡ'വും ടൊവിനോ തോമസ് നായകനായ 'അജയന്‍റെ രണ്ടാം മോഷണ'വും. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ഈ ചിത്രങ്ങള്‍ വന്‍ കുതിപ്പാണ് തിയേറ്ററുകളില്‍ നടത്തിയത്. ഈ രണ്ടു ചിത്രങ്ങളും ഒ. ടി. ടി റിലീസിന് തയാറെടുക്കുകയാണെന്നാണ് പുറത്തു വരുന്ന പുതിയ വിവരങ്ങള്‍.

കിഷ്‌കിന്ധാ കാണ്ഡം

ആസിഫ് അലിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കിഷ്‌കിന്ധാ കാണ്ഡം. മാത്രമല്ല ഈ അടുത്ത കാലത്ത് മലയാള ചിത്രങ്ങളില്‍ ഏറെ അത്ഭതപ്പെടുത്തിയ ചിത്രം കൂടിയാണ് 'കിഷ്‌കിന്ധാ കാണ്ഡം'. 50 കോടി ക്ലബിലാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. ആസിഫ് അലി സോളോ നായകനായ തന്‍റെ സിനിമാ കരിയറിലെ ആദ്യ 50 കോടി ചിത്രം കൂടിയാണിത്.

'കിഷ്‍കിന്ധാ കാണ്ഡം' എന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത് വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥയും ബാഹുല്‍ രമേഷിന്‍റേതാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.

FILM POSTER (ETV Bharat)

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ഈ ചിത്രം ഡിസ്‌നി ഹോട്ട്സ്‌റ്റാറിലാണ് പ്രദര്‍ശനത്തിന് എത്തുക. 12 കോടിക്കാണ് സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ട്. ഒക്‌ടോബര്‍ അവസാന വാരമോ നവംബര്‍ ആദ്യവാരമോ ആയി ചിത്രം ഒ. ടി. ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അജയന്‍റെ രണ്ടാം മോഷണം

ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തിയ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമെഴുതിയിരിക്കുകയാണ്. ജിതിന്‍ ലാല്‍ ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്.നവാഗതനായ സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മാജിക് ഫ്രെയിംസാണ് ചിത്രം നിര്‍മിച്ചത്.

മലയാളം , ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ ആറു ഭാഷകളില്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും 'അജയന്‍റെ രണ്ടാം മോഷണം' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 113 കോടി രൂപയ്ക്ക് മുകളില്‍ ചിത്രം ഇതിനോടകം നേടി എന്നാണ് റിപ്പോര്‍ട്ട്. ടൊവിനോ തോമസിന്‍റെ ആദ്യ 100 കോടി ചിത്രമാണിത്.

FILM POSTER (ETV Bharat)

ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിനായാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ 'എ ആര്‍ എമ്മി'ന്‍റെ ഡിജിറ്റല്‍ സ്‌ട്രീമിങ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം നെറ്റ്ഫ്ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ അവകാശത്തിനായുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ചിത്രത്തിന്‍റെ സ്‌ട്രീമിങ് തിയതി പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

Also Read:'കൊണ്ടല്‍' മുതല്‍ 'ലെവല്‍ ക്രോസ്' വരെ, ഒ. ടി. ടിയില്‍ ഏറ്റവും പുതിയ 12 റിലീസുകള്‍ കാണാം

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ