കേരളം

kerala

ETV Bharat / entertainment

ഓണം റിലീസിനൊരുങ്ങി ആസിഫ് അലിയുടെ 'കിഷ്‌കിന്ധാ കാണ്ഡം' - Kishkindha Kandam release - KISHKINDHA KANDAM RELEASE

ആസിഫ് അലിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. സിനിമയുടെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ASIF ALI  ASIF ALI STARRER KISHKINDHA KANDAM  KISHKINDHA KANDAM ONAM RELEASE  കിഷ്‌കിന്ധാ കാണ്ഡം
Kishkindha Kandam (ETV Bharat)

By ETV Bharat Entertainment Team

Published : Sep 3, 2024, 9:52 AM IST

ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓണം റിലീസായി സെപ്റ്റംബർ 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി എത്തുക. ജഗദീഷ്, വിജയരാഘവൻ, മേജർ രവി, അശോകൻ, നിഷാൻ, വൈഷ്‌ണവി രാജ്, കോട്ടയം രമേഷ്, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, ബിലാസ് ചന്ദ്രഹാസൻ, മാസ്‌റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

അടുത്തിടെ സിനിമയുടെ ടീസര്‍ റിലീസ് ചെയ്‌തിരുന്നു. വലിയ സ്വീകാര്യതയാണ് ടീസറിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ടീസറിന് പിന്നാലെ ജഗദീഷ്, അശോകൻ, നിഷാൻ, ഷെബിൻ ബെൻസൺ, നിഴൽകൾ രവി എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്‌ടര്‍ പോസ്‌റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 'സുമദത്തൻ' എന്ന കഥാപാത്രമായി ജഗദീഷും, 'ശിവദാസൻ' എന്ന കഥാപാത്രമായി അശോകനും വേഷമിടുന്നു.

വനം വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ സുധീർ എന്ന കഥാപാത്രത്തെയാണ് 'ഋതു' ഫെയിം നിഷാൻ അവതരിപ്പിക്കുന്നത്. ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം ഈ ചിത്രത്തിലൂടെയാണ് നിഷാൻ വീണ്ടും മലയാളത്തിലേയ്‌ക്ക് തിരിച്ചെത്തുന്നത്. തെന്നിന്ത്യന്‍ സിനിമകളുടെ സാന്നിധ്യമായ നിഴൽകൾ രവിയും ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അമൃത് ലാൽ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിഴൽകൾ രവി അവതരിപ്പിക്കുന്നത്. 'ഇടുക്കി ഗോൾഡ്' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്‌ക്ക് ചുവടുവെച്ച നടനാണ് ഷെബിൻ ബെൻസൺ. പ്രശോഭ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഷെബിന്‍ പ്രത്യക്ഷപ്പെടുന്നത്.

ഗുഡ്‌വില്‍ എന്‍റര്‍റ്റെയിന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ ജോബി ജോർജ്‌ ആണ് സിനിമയുടെ നിര്‍മാണം. ബാഹുൽ രമേഷ് ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത്.

സൂരജ് ഇ എസ് ചിത്രസംയോജനവും മുജീബ് മജീദ്‌ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം - സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റഷീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബോബി സത്യശീലൻ, സൗണ്ട് മിക്‌സ്‌ - വിഷ്‌ണു സുജാതൻ, ഓഡിയോഗ്രഫി - രെഞ്ചു രാജ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, പ്രോജക്‌ട്‌ ഡിസൈൻ - കാക്ക സ്‌റ്റോറീസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), വിതരണം - എന്‍റർറ്റെയിന്‍മെന്‍റ്‌സ്‌, പിആർഒ - ആതിര ദിൽജിത്ത് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Also Read: 'ബുദ്ധിയുള്ള മൂന്ന് കുരങ്ങന്‍മാരുടെ കഥ'; ആസിഫ് അലി ചിത്രത്തിന് പുതിയ റിലീസ് തീയതി - Kishkindha Kandam release

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ