കേരളം

kerala

ETV Bharat / entertainment

ഫാമിലി കോമഡി എന്‍റർടെയിനറുമായി ആസിഫ് അലി ; പുത്തൻ സിനിമയുടെ ടൈറ്റിൽ പുറത്ത് - Asif Ali in abhyanthara kuttavali

നവാഗതനായ സേതുനാഥ്‌ പത്മകുമാർ സംവിധാനം ചെയ്യുന്ന 'ആഭ്യന്തര കുറ്റവാളി'യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും

ആസിഫ് അലി സിനിമ  ആഭ്യന്തര കുറ്റവാളി  abhyanthara kuttavali announcement  Asif Ali in abhyanthara kuttavali  Asif Ali new movie
abhyanthara kuttavali

By ETV Bharat Kerala Team

Published : Feb 5, 2024, 3:41 PM IST

മലയാളത്തിന്‍റെയുവതാരനിരയിൽ ശ്രദ്ധേയനായ ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനമായി. താരത്തിന്‍റെ പിറന്നാൾ ദിനമായ ഫെബ്രുവരി നാല്, ഞായറാഴ്‌ചയാണ് പുതിയ സിനിമയുടെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'ആഭ്യന്തര കുറ്റവാളി' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് (Asif Ali new movie abhyanthara kuttavali).

ചുരുങ്ങിയ കാലത്തിനിടെ തന്നെ കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും പ്രിയ താരമായി മാറിയ ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവന്നതോടെ ആരാധകരും ഏറെ ആവേശത്തിലായി. ഏറെ കൗതുകമുണർത്തുന്നതാണ് ചിത്രത്തിന്‍റെ പോസ്റ്റർ. വിവാഹവുമായി ബന്ധപ്പെട്ടാകാം 'ആഭ്യന്തര കുറ്റവാളി' സിനിമയുടെ ഇതിവൃത്തമെന്ന സൂചനയും ടൈറ്റിൽ പോസ്റ്റർ നൽകുന്നുണ്ട് (abhyanthara kuttavali title poster out).

നവാഗതനായ സേതുനാഥ്‌ പത്മകുമാറാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. 'ആഭ്യന്തര കുറ്റവാളി'യ്‌ക്കായി കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നതും സംവിധായകൻ സേതുനാഥ്‌ പത്മകുമാർ തന്നെയാണ്.

റിയലിസ്റ്റിക് കോമഡി ഫാമിലി എന്‍റർടെയിനർ ആയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. നൈസാം സലാം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസാം സലാമാണ് 'ആഭ്യന്തര കുറ്റവാളി'യുടെ നിർമാണം. ഉടൻ തന്നെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം.

കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച, ബേസിൽ ജോസഫ് നായകനായെത്തി പ്രേക്ഷക നിരൂപക പ്രശംസ ഏറ്റുവാങ്ങിയ 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയാണ് 'ആഭ്യന്തര കുറ്റവാളി'. അതേസമയം ഈ സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. പി ആർ ഒ - പ്രതീഷ് ശേഖർ.

ABOUT THE AUTHOR

...view details