ഒരു സിനിമ തിയേറ്ററില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ മതി മറന്ന് ആവേശത്തോടെ കൈയടിച്ച് ആര്‍ത്തു വിളിക്കുന്നത് പതിവ് കാഴ്‌ചയാണ്. എന്നാല്‍ അത് തിയേറ്ററില്‍ എത്തിക്കാന്‍ എത്രത്തോളം കഷ്‌ടപ്പാടുണ്ടെന്ന് ആരും ചിന്തിച്ചു കാണില്ല. ഒരു സിനിമ ചിത്രീകരിക്കുകയെന്നത് എപ്പോഴും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമാണ്. അതിനായി ഒട്ടേറെ കാര്യങ്ങള്‍ ആവശ്യമായും വരും. അനുഭവപരിചയമുള്ളവര്‍ക്കായാലും തുടക്കാര്‍ക്കായാലും അത് അങ്ങനെ തന്നെയാണ്.
സിനിമ സുഗമമായി ചിത്രീകരിക്കണമെങ്കില്‍ കൃത്യമായ ഒരു പ്ലാന്‍ വേണം. ഇത്രയും വെല്ലുവിളി നിറഞ്ഞ ഈ ജോലിയുടെ പ്രീ പൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ മറ്റെന്തെങ്കിലും വഴിയുണ്ടെങ്കിലോയെന്ന് പലഘട്ടങ്ങളിലും പലരും ചിന്തിച്ച് പോയിട്ടുണ്ടാവും. എന്നാല്‍ അതിന് ഒരു ഉത്തരവുമായിട്ടാണ് കണ്ണൂര്‍ നടുവില്‍ സ്വദേശി അനിരുദ്ധ് പദ്‌മനാഭന്‍ എത്തിയിരിക്കുന്നത്. അതിനായി സ്‌ക്രിപിറ്റില്‍ എന്നൊരു പ്ലാറ്റ്‌ഫോം ആവിഷ്‌ക രിച്ചിരിക്കുകയാണ് അനിരുദ്ധ്.
ചിത്രീകരണം എളുപ്പമാക്കാന്‍
മാസങ്ങള്‍ നീളുന്ന ചിത്രീകരണത്തിലെ വിവിധഘട്ടങ്ങള്‍ എളുപ്പമാക്കാന്‍ വേണ്ടി അനിരുദ്ധ് പദ്‌മനാഭന്‍ വികസിപ്പിച്ചെടുത്തതാണ് ഈ സോഫ്റ്റ് വെയര്‍.
സിനിമയുടെ തിരക്കഥയും പ്രീ പ്രൊഡക്ഷനും എളുപ്പത്തിലാക്കി സാമ്പത്തിക ചെലവും സമയവും സോഫ്റ്റ്‌വെയറിലൂടെ ലാഭിക്കാം എന്നതാണ് ഈ സോഫ്റ്റ്‌വെയറിന്‍റെ പ്രത്യേകത. തിരക്കഥാ രചന മുതൽ ചിത്രീകരണം പൂർത്തിയാകുന്നത് വരെ വിവിധ ഘട്ടങ്ങളിൽ സംവിധായകൻ, സഹ സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർമാർ, കലാസംവിധായകർ ഉൾപ്പെടെയുള്ളവർക്ക് ജോലി ലഘൂകരിക്കാവുന്ന സോഫ്റ്റ്‌വെയർ ആണിത്.
തിരക്കഥ തയ്യാറാക്കുമ്പോൾ തന്നെ പകൽ രാത്രി സീനുകൾ കഥാപാത്രങ്ങൾ ലൊക്കേഷൻ തുടങ്ങിയവയുടെ എണ്ണം കൃത്യമായി അറിയാം. ചാർട്ട് തയ്യാറാക്കാൻ, സീനുകൾ പുനക്രമീകരിക്കൽ, സിനിമ പൂർത്തിയാകാൻ വേണ്ട ദിവസം എന്നിവയും ഇതിലൂടെ കൃത്യമായി അറിയാം.
കേരളം ഇനി വാട്‌സ്‌ആപ്പിലും