ഈ വർഷം ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്‌പ ദ റൂള്'. ഈ ചിത്രത്തിലൂടെ വീണ്ടും ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് അല്ലു അര്‍ജുന്‍. പുഷ്‌പയിലെ അഭിനയത്തിന് അല്ലു അര്‍ജുനെ തേടി ദേശിയ പുരസ്‌കാരം എത്തിയിരുന്നു. ആ ദേശീയ പുരസ്‌കാര നേട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ഒറ്റ തെലുഗു താരത്തിന് ദേശിയ പുരസ്‌കാരം കിട്ടിയിട്ടില്ല എന്നത് തന്നെ വേദനിപ്പിച്ചു എന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. തെലുഗ് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്‌ണയുടെ ഷോ ആയ അണ്‍സ്‌റ്റോപ്പബിള്‍ അതിഥിയായി എത്തിയതായിരുന്നു താരം. ദേശീയ പുരസ്‌കാരം നേടിയവരുടെ ലിസ്‌റ്റില്‍ തെലുഗില്‍ നിന്നും ഒരു താരം പോലുമില്ലെന്ന യാഥാർഥ്യം തന്നെ ഏറെ വേദനിപ്പിച്ചു. ഞാന്‍ അതില്‍ ഒരു വട്ടം വരച്ചു, ആ തിരിച്ചറിവാണ് ദേശീയ പുരസ്‌കാരം നേടാൻ പ്രേരിപ്പിച്ചതെന്നും അവാര്‍ഡ് തെലുഗു സിനിമയ്ക്ക് സമര്‍പ്പിക്കുകയാണെന്നും അല്ലു അർജുൻ പറഞ്ഞു. പുരസ്‌കാരം കിട്ടിയപ്പോൾ എന്തു തോന്നി എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.
2021 ഡിസംബർ 17-നാണ് സുകുമാറിന്‍റെ സംവിധാനത്തിൽ അല്ലു അർജുനെ മികച്ച നടനുളള ദേശീയ പുരസ്‌കാരത്തിന് അർഹനാക്കിയ 'പുഷ്‌പ:ദി റൈസ്' യുടെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തിയത്. പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ലോകം മുഴുവൻ ഏറ്റെടുത്ത ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'പുഷ്‌പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ''പുഷ്‌പ 2: ദ റൂൾ' ബോക്‌സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. മാത്രമല്ല ഇത്തവണ ചിത്രത്തില്‍ അല്ലു അര്‍ജുനോടൊപ്പം ചുവട് വയ്ക്കാന്‍ നൃത്ത രാജ്ഞി ശ്രീലീലയും എത്തുന്നുവെന്നത് ആരാധകരെ വാനോളം ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.