ഹൈദരാബാദ്:അക്ഷയ് കുമാറിൻ്റെ പുതിയ ചിത്രമായ സർഫിറയുടെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇന്ന് രാവിലെ 11 മണിക്കാണ് ട്രെയിലർ ആരാധകരിലേക്കെത്തിയത്. സൂര്യ നായകനായി 2020ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സൂരറൈ പൊട്രുവിൻ്റെ ഹിന്ദി റീമേക്കായ ഈ ചിത്രവും സുധ കൊങ്ങര തന്നെയാണ് സംവിധാനം നിർവഹിക്കുന്നത്.
സൂരറൈ പൊട്ര് ഹിന്ദി റീമേക്ക്; അക്ഷയ് കുമാർ ചിത്രം 'സർഫിറ'യുടെ ട്രെയിലർ പുറത്ത് - SURFIRA MOVIE TRAILER - SURFIRA MOVIE TRAILER
സൂരറൈ പൊട്രിൻ്റെ ഹിന്ദി റീമേക്കായ സർഫിറയുടെ റിലീസ് പോസ്‌റ്റർ പുറത്ത്. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 12ന് തിയേറ്ററുകളിലെത്തും.
Surfira Movie Poster (ETV Bharat)
Published : Jun 18, 2024, 2:25 PM IST
രണ്ട് മിനിറ്റും 34 സെക്കൻഡുമാണ് ട്രെയിലറിൻ്റെ ദൈർഘ്യം. പരേഷ് റാവൽ, രാധികാ മദൻ, സീമ ബിശ്വാസ് കഥാപാത്രങ്ങളായെത്തുന്ന ചിത്രം ജൂലൈ 12ന് തിയേറ്ററുകളിലെത്തും.