അജിത്ത് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയര്‍ച്ചി'. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഈ ചിത്രത്തമാണിത്. അജിത്ത്, അര്‍ജുന്‍, തൃഷ കൂട്ടുക്കെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നതിന്‍റെ ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. ഏറെ നാളുകളായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഏറ്റവും പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 'വിടാമുയര്‍ച്ചി'യുടെ ഡബ്ബിങ് സെഷന്‍സ് ആരംഭിച്ചതായി അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്.
പൂജ ചടങ്ങുകളോടെയാണ് ഡബ്ബിങ് വര്‍ക്കുകള്‍ ആരംഭിച്ചത്. ഇതിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഓം പ്രകാശാണ്. എഡിറ്റിങ് നിര്‍വഹിക്കുന്നത് എന്‍ ബി ശ്രീകാന്താണ്. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ഉണ്ടായത്.
ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മങ്കാത്ത എന്ന ബ്ലോക്ക്ബസ്‌റ്റ്ര്‍ ചിത്രത്തിന് ശേഷമാണ് അജിത്തും അര്‍ജുനും തൃഷയും വീണ്ടും ഒന്നിക്കുന്നത്. ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ സാറ്റ്ലൈറ്റ് അവകാശം സണ്‍ടിവിയും ഒ.ടി.ടി അവകാശം നെറ്റ്ഫ്ലിക്‌സും സ്വന്തമാക്കിയിട്ടുണ്ട്.
അജിത് കുമാറിന്‍റെ അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങളായ 'വിടാമുയർച്ചി'യും 'ഗുഡ് ബാഡ് അഗ്ളി'യും ഒരു മാസത്തിന്‍റെ ഇടവേളയിൽ റിലീസാകുമെന്ന് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ 'വിടാമുയർച്ചി' ദീപാവലി റിലീസായാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അണിയറക്കാർ സിനിമയുടെ റിലീസ് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. അടുത്തിടെ നടൻ അർജുൻ സർജ ഒരു പരിപാടിയ്ക്കിടെ വിടാമുയർച്ചിയുടെ റിലീസ് ഡിസംബറിൽ ഉണ്ടാകുമെന്ന് പറയുകയും ചെയ്‌തിരുന്നു.
ഗുഡ് ബാഡ് അഗ്ലിയുടെ ഷൂട്ടിങ്ങിന് ശേഷം ആറ് മാസത്തേക്ക് അജിത്ത് സിനിമയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡിസംബറിൽ കഴിയുന്ന ഷൂട്ടിന് ശേഷം കുടുംബമായി വിദേശയാത്രയ്ക്കും രാജ്യാന്തര ബൈക്ക് ടൂർ നടത്തുമെന്നും റിപ്പോർട്ടുണ്ട്.
Also Read:ഇനി ട്രാക്കില്‍ കാണാം; സ്വന്തമായി റേസിങ് ടീമിനെ പ്രഖ്യാപിച്ച് നടന്‍ അജിത്ത്