കേരളം

kerala

ETV Bharat / entertainment

സിദ്ധാർഥും അദിതിയും വിവാഹിതരായെന്ന് റിപ്പോർട്ട് - Aditi Rao Hydari Siddharth wedding - ADITI RAO HYDARI SIDDHARTH WEDDING

തെലങ്കാനയിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽവച്ചാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താരങ്ങൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

ADITI AND SIDDHARTH TIED THE KNOT  SIDDHARTH MARRIES ADITI RAO HYDARI  SIDDHARTH ADITI INTIMATE WEDDING  CELEBRITIES WEDDING
Siddharth Aditi wedding

By ETV Bharat Kerala Team

Published : Mar 27, 2024, 6:19 PM IST

ലച്ചിത്രതാരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന് റിപ്പോർട്ടുകൾ. തെലങ്കാനയിലെ വനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് ഇരുവരും ഇന്ന് (മാർച്ച് 27) വിവാഹിതരായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.

2021-ല്‍ പുറത്തിറങ്ങിയ 'മഹാ സമുദ്രം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. അതേസമയം വിവാഹത്തെക്കുറിച്ച് സിദ്ധാർഥോ അദിതിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വാർത്തകൾ ശരിയാണെങ്കിൽ ഇരുവരുടെയും രണ്ടാം വിവാഹമാകുമിത്.

അദിതി റാവുവിൻ്റെ അമ്മയുടെ മുത്തച്ഛനായിരുന്നു വാനപർത്തി സൻസ്ഥാനത്തിൻ്റെ അന്തിമ ഭരണാധികാരി. ഇവരുടെ കുടുംബം വർഷങ്ങളായി ഈ ക്ഷേത്രത്തിൽ ആരാധന നടത്തിവരികയാണ്. ഇക്കാരണത്താലാണ് താരം തൻ്റെ വിവാഹ വേദിയായി ഈ ക്ഷേത്രം തെരഞ്ഞെടുത്തതെന്നാണ് വിവരം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായതാണ്.

സിദ്ധാർഥ് തമിഴ്‌നാട്ടിൽ നിന്നുള്ളയാളായതിനാൽ അവിടെ നിന്നുള്ള പുരോഹിതന്മാരാണ് വിവാഹ ചടങ്ങുകൾ നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും പ്രിയതാരങ്ങൾക്ക് വിവാഹ ആശംസകളുമായി ഇരുവരുടെയും ആരാധകർ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്.

അതേസമയം 'താജ് : ഡിവൈഡഡ് ബൈ ബ്ലഡ്' എന്ന വെബ് സീരീസാണ് അദിതിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. വിജയ് സേതുപതിയും സിദ്ധാർത്ഥ് ജാദവും അഭിനയിക്കുന്ന നിശബ്‌ദ ചിത്രമായ ഗാന്ധി ടോക്‌സിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ഇന്തോ-യുകെ കോ-പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ലയണസിലും അദിതി വേഷമിടുന്നുണ്ട്.

മറുവശത്ത്, 2023-ൽ പുറത്തിറങ്ങിയ 'ചിത്താ'യിലാണ് സിദ്ധാർഥ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ശങ്കർ ഒരുക്കുന്ന, കമൽ ഹാസൻ നായകനാകുന്ന 'ഇന്ത്യൻ 2'ലും താരം സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് 'ഇന്ത്യൻ 2'ൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

ABOUT THE AUTHOR

...view details