നവ്യനായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. നവ്യ തന്നെയാണ് തന്‍റെ പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.
ചിത്രങ്ങള്‍ കണ്ടതോടെ നിരവധി ആരാധകരാണ് കമന്‍റുമായി എത്തിയത്. ഈ ഫോട്ടോ കാണുമ്പോള്‍ സ്‌കൂള്‍ കുട്ടിയെ പോലെയുണ്ടെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.
സ്ഥലം എവിടെയാണ് എങ്ങോട്ടേക്കാണ് യാത്ര, സന്തോഷേട്ടനും സായിയും എവിടെ എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങളുണ്ട്.
വിവാഹ ശേഷം ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും സിനിമയില്‍ സജീവമായത്. അനീഷ് ഉപാസന സംവിധാനം ചെയ്‌ച 'ജാനകി ജാനെ'യിലും മികച്ച അഭിനയമാണ് നവ്യ കാഴ്‌ചവച്ചത്.