കേരളം

kerala

By ETV Bharat Entertainment Team

Published : 4 hours ago

ETV Bharat / entertainment

സ്‌റ്റൈലിഷ് ലുക്കില്‍ അമ്പരപ്പിച്ച് കീര്‍ത്തി;'എപ്പോഴും സുന്ദരിയാണെന്ന് ആരാധകര്‍'- ചിത്രങ്ങള്‍ - Keerthi Suresh New Photos

ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. ഗ്രേ കളര്‍ ഗൗണ്‍ അണിഞ്ഞ ചിത്രങ്ങളാണ് കീര്‍ത്തി സുരേഷ് ആരാധകര്‍ക്കായി പങ്കുവച്ചത്. കീര്‍ത്തിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നു.

Keerthi Suresh  Keerthi Suresh Photos  കീര്‍ത്തി സുരേഷ്  കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട്
Keerthi Suresh (Face book)

ചുരുങ്ങിയ സമയം കൊണ്ട് ആരാധകഹൃദയം കീഴടക്കിയ നടിയാണ് കീര്‍ത്തി സുരേഷ്. മികച്ച അഭിനയ പ്രകടനവും പ്രേക്ഷക പ്രതീക്ഷയേകുന്ന സിനിമാ തിരഞ്ഞെടുപ്പും കീര്‍ത്തിയെ ഏറെ തിരക്കേറിയ നടിയാക്കി മാറ്റി. ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ഗ്രേ കളര്‍ നിറത്തിലുള്ള ലോങ് ഗൗണ്‍ ആണ് കീര്‍ത്തി ധരിച്ചിരിക്കുന്നത്. ഡീപ്പ് നെക്കിലുള്ള സാറ്റിന്‍ സില്‍ക്ക് ഗൗണില്‍ സ്മോക്കി ഐ മേക്കപ്പും വേവി ഹെയറിലുമാണ് കീര്‍ത്തി എത്തിയിരിക്കുന്നത്. മാത്രമല്ല മിനിമല്‍ ആക്‌സസറീസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഫോട്ടോ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ഗീതാഞ്ജലിയില്‍ നായികയായാണ് കീര്‍ത്തി വീണ്ടും സിനിമയില്‍ ചുവടുറപ്പിച്ചത്. സീരിയലുകളിലും കീര്‍ത്തി നേരത്തെ അഭിനയിച്ചിരുന്നു.

Also Read:തിയേറ്ററില്‍ റെക്കോര്‍ഡിട്ട 'ദി ഗോട്ട്' ഒടിടിയിലേക്ക്; സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details