നടനും മിമിക്ര കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹ ചിത്രങ്ങള്‍ നടന്‍ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴി പങ്കുവച്ചിരുന്നു. ഇതോടെ നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ഉല്ലാസിന്‍റേത് രണ്ടാം വിവാഹമാണ്. ആദ്യ ഭാര ആശ 2022 ഡിസംബറില്‍ മരണപ്പെട്ടിരുന്നു. ഇരുവര്‍ക്കും ഇന്ദുജിത്ത്, സൂര്യജിത്ത് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.