കൊൽക്കത്ത:ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് മുൻ എംപി കൂടിയായ മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം ചികിത്സയിൽ കഴിയുന്നത് (Veteran actor Mithun Chakraborty in hospital).
നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ - നടൻ മിഥുൻ ചക്രവർത്തി
കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് ബോളിവുഡ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്
Published : Feb 10, 2024, 11:58 AM IST
അതേസമയം മിഥുൻ ചക്രവർത്തി സുഖമായിരിക്കുന്നുവെന്നും ഇത് ഒരു പതിവ് പരിശോധന മാത്രമാണെന്നും അദ്ദേഹത്തിന്‍റെ മകൻ മഹാക്ഷയ് ചക്രവർത്തി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മാസം രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മഭൂഷൺ മിഥുൻ ചക്രവർത്തിക്ക് ലഭിച്ചിരുന്നു. ലോകമെമ്പാടുമുള്ള, ഇന്ത്യക്കകത്തും പുറത്തുമുള്ള തൻ്റെ എല്ലാ ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കുമാണ് ഈ അവാർഡ് സമർപ്പിക്കുന്നതെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. 'ഈ അവാർഡ് ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷമുണ്ട്. ഈ വേളയിൽ എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നോളം ഞാൻ ആരോടും എനിക്കായി ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കാതെ തന്നെ എന്തൊക്കെയോ കിട്ടുന്ന അനുഭൂതിയാണ് ഇന്ന് ഞാൻ അനുഭവിക്കുന്നത്. ഇത് തികച്ചും വ്യത്യസ്‌തമായ ഒരു വികാരമാണ്'- മിഥുൻ ചക്രവർത്തിയുടെ വാക്കുകൾ ഇങ്ങനെ.