പാലക്കാട്: കണക്കില്‍പ്പെടാത്ത ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ എ എംവി ഐയും നടനുമായ കെ മണികണ്‌ഠന് സസ്‌പെന്‍ഷന്‍. ഒറ്റപ്പാലം ജോയിന്‍റ് ആർ ടി ഒ ഓഫീസിലെ അസിസ്‌റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടര്‍ കാസർകോട് സ്വദേശിയുമാണ് എം മണികണ്‌ഠന്‍. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്.
ഒക്‌ടോബര്‍ 29 ന് ഒറ്റപ്പാലത്ത് തോട്ടക്കരയിലെ വാടക വീട്ടിലും കാസർകോടുള്ള വീട്ടിലും എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ പരിശോധന നടത്തിയിരുന്നു. ഇതില്‍ 1,90000 രൂപ പിടികൂടിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ നിരവധി രേഖകളും തെളിവുകളും മൊബൈല്‍ ഫോണുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോഴിക്കോട്ടെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എഫ് ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെയായിരുന്നു പരിശോധന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. ഒറ്റപ്പാലം സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ രാവിലെ പത്തരയോടെ പൂര്‍ത്തിയാക്കിയ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല.