മുംബൈ: നടൻ സെയ്‌ഫ് അലി ഖാനെ ആക്രമിച്ചത് ഇന്ത്യക്കാരൻ അല്ലെന്നും ബംഗ്ലാദേശ് സ്വദേശിയാണെന്നും മുംബൈ പൊലീസ്. 30കാരനെയാണ് അറസ്റ്റ് ചെയ്‌തതെന്നും മോഷണം നടത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് സെയ്‌ഫിന്‍റെ വീട്ടില്‍ കയറിയതെന്നും മുംബൈ പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
'താനെയ്ക്ക് സമീപത്തു നിന്ന് അറസ്റ്റിലായ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾ ബംഗ്ലാദേശിയാണ്,' എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിലേക്ക് കടന്ന ശേഷം മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദ് എന്ന പേര് വിജയ് ദാസ് എന്നാക്കി മാറ്റുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്‌താണ് പ്രതിയെ പിടികൂടിയത്.
#WATCH | Saif Ali Khan Attack case | Mumbai: DCP Zone 9 Dixit Gedam says, " prima facie the accused is a bangladeshi and after entering india illegally he changed his name. he was using vijay das as his current name. he came to mumbai 5-6 months ago. he stayed in mumbai for a few… pic.twitter.com/r08nkk6ott
— ANI (@ANI) January 19, 2025
ഹിരാനന്ദാനി തൊഴിലാളി ക്യാമ്പിന് സമീപത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇല്യാസ് തുടങ്ങി നിരവധി പേരുകളില്‍ പ്രതി അറിയപ്പെട്ടിരുന്നുവെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.
താനെയിലെ ബാറിൽ ഹൗസ് കീപ്പിങ് സ്റ്റാഫായി പ്രതി ജോലി ചെയ്‌തുവരികയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഡിസിപി സോൺ-6 നവ്‌നാഥ് ധവാലെയുടെ സംഘവും കാസർവദാവലി പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മുഖ്യ പ്രതിയായ വിജയ് ദാസിനെ അറസ്റ്റ് ചെയ്‌തത്.
5-6 മാസം മുമ്പാണ് അദ്ദേഹം മുംബൈയിൽ എത്തിയതെന്ന് ഡിസിപി സോൺ 9 ദീക്ഷിത് ഗെഡാം പറഞ്ഞു. "പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്ന് ഞങ്ങൾക്ക് സംശയമുണ്ട്, അതുകൊണ്ടാണ് പാസ്‌പോർട്ട് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ കേസിൽ ചേർത്തിരിക്കുന്നത്. ബംഗ്ലാദേശിയാണെന്ന് അനുമാനിക്കാൻ പ്രാഥമിക തെളിവുകള്‍ ലഭിച്ചു. അദ്ദേഹത്തിന്‍റെ പക്കൽ സാധുവായ ഇന്ത്യൻ രേഖകളില്ല," എന്ന് ഡിസിപി പറഞ്ഞു.
Read Also: സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവം: ഒടുവില്‍ പ്രതി അറസ്റ്റില്‍