കേരളം

kerala

ETV Bharat / entertainment

'ഇതിലും മികച്ച രീതിയിൽ ഇത് ചിത്രീകരിക്കാൻ കഴിയില്ല'; ആനന്ദപുരം ഡയറീസിനെ പ്രശംസിച്ച് ജസ്റ്റിസ് കമാൽ പാഷ - ആനന്ദപുരം ഡയറീസ്

സമൂഹത്തിൽ നിലനിൽക്കുന്ന പോക്സോ പോലുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന അവസ്ഥയെ ഇതിലും മികച്ച രീതിയിൽ ചിത്രീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് കമാൽ പാഷ.

Aanandhapuram Diaries  Justice Kamal Pasha  actress meena new film  ആനന്ദപുരം ഡയറീസ്  ജസ്റ്റിസ് കമാൽ പാഷ
Justice Kamal Pasha about Aanandhapuram Diaries

By ETV Bharat Kerala Team

Published : Mar 3, 2024, 3:52 PM IST

'ആനന്ദപുരം ഡയറീസ്' എന്ന ചിത്രത്തെ പ്രശംസിച്ച് ജസ്റ്റിസ് കമാൽ പാഷ. ഇതിലും മികച്ച രീതിയിൽ സമൂഹത്തിൽ നിലനിൽക്കുന്ന പോക്സോ പോലുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന അവസ്ഥയെ ചിത്രീകരിക്കാനാവില്ലെന്ന് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്‌ജി ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

എല്ലാ മാതാപിതാക്കളും കുട്ടികളും യുവജനതയും കണ്ടിരിക്കേണ്ട സിനിമയാണിതെന്നാണ് പ്രേക്ഷകാഭിപ്രായം. നീൽ പ്രൊഡക്ഷന്‍റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമിച്ചിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത് ജയ ജോസ് രാജാണ്. ഇപ്പോൾ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുവരുന്നു.

പ്രേക്ഷകരുടെ ഇഷ്‌ടതാരം മീനയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ഇടം' എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് ഒരുക്കുന്ന സിനിമയാണ് 'ആനന്ദപുരം ഡയറീസ്'.

നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ഒരുക്കിയിരിക്കുന്ന 'ആനന്ദപുരം ഡയറീസി'നായി കഥ എഴുതിയിരിക്കുന്നത് ശശി ഗോപാലൻ നായരാണ്. 'അ‍‍‍‍‍ഡാറ് ലവ്' എന്ന ചിത്രത്തിലെ നായകനായ റോഷൻ അബ്‌ദുൾ റഹൂഫും ഒപ്പം നിരവധി പുതുമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സിദ്ധാർഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, മാലാ പാർവതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ABOUT THE AUTHOR

...view details