എസ്എസ്എല്‍സി പരീക്ഷയ്ക്ക് പഠിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഇടിവി ഭാരതിന്‍റെ പരീക്ഷാ സീരീസിന്‍റെ 6-ാം ഭാഗം ചര്‍ച്ച ചെയ്യുന്നത് ഫിസിക്‌സ് പരീക്ഷയെപ്പറ്റിയാണ്. അതിനിടെ എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സയന്‍സ് വിഷയങ്ങളുടെ പ്രാധാന്യവും പരീക്ഷയില്‍ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകളും ഇടിവി ഭാരതിന്‍റെ മുന്‍ പരീക്ഷാ സീരീസുകളില്‍ പറയുന്നുണ്ട്.
വിഷയത്തിലേക്ക്
നാല്‍പ്പത് മാര്‍ക്കിനാണ് ഫിസിക്‌സ് പരീക്ഷയുടെ ചോദ്യങ്ങളുണ്ടാവുക. 10 മാര്‍ക്ക് ഇന്‍റേണല്‍ അസസ്മെന്‍റ് മാര്‍ക്കാണ്. ആകെ 50 മാര്‍ക്ക്. 50ല്‍ 15 മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടത്.
ഗ്രേഡ്
ഗ്രേഡ് | റേഞ്ച് | ഗ്രേഡ് വാല്യൂ | ഗ്രേഡ് പൊസിഷന്‍ |
A+ | 90 ശതമാനം മുതൽ 100 ശതമാനം വരെ | 9 | Outstanding |
A | 80 ശതമാനം മുതൽ 89 ശതമാനം വരെ | 8 | Excellent |
B+ | 70 ശതമാനം മുതൽ 79 ശതമാനം വരെ | 7 | Very Good |
B | 60 ശതമാനം മുതൽ 69 ശതമാനം വരെ | 6 | Good |
C+ | 50 ശതമാനം മുതൽ 59 ശതമാനം വരെ | 5 | Above Average |
C | 40 ശതമാനം മുതൽ 49 ശതമാനം വരെ | 4 | Average |
D+ | 30 ശതമാനം മുതൽ 39 ശതമാനം വരെ | 3 | Marginal |
D | 20 ശതമാനം മുതൽ 29 ശതമാനം വരെ | 2 | Need Improvement |
E | 20 ശതമാനത്തിന് താഴെ | 1 | Need Improvement |
ചോദ്യപ്പേപ്പറിലേക്ക്
ഒന്നും രണ്ടും മാര്‍ക്കുകളുള്ള ചോദ്യങ്ങളാണ് ഫിസിക്‌സ് പരീക്ഷയ്ക്ക് പൊതുവേ ചോദിച്ചു കാണാറുള്ളത്. ഇത് മൂന്നോ നാലോ മാര്‍ക്കിന്‍റെ വരെ ചോദ്യങ്ങളാകാനും സാധ്യതയുണ്ട്. പൂര്‍ണമായും പാഠ ഭാഗത്തെ ബന്ധപ്പെടുത്തിയാണ് ചോദ്യങ്ങളുണ്ടാവുക. അതുകൊണ്ടു തന്നെ പാഠഭാഗങ്ങളിലെ ഓരോ ആശയങ്ങളും വ്യക്തമായി പഠിച്ചിരിക്കണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാത്രമല്ല, ഭാവിയില്‍ സയന്‍സ് സ്‌ട്രീമിലേക്കാണ് തിരിയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അടസ്ഥാനമായി മനസിലാക്കിയിരിക്കേണ്ട പല ആശയങ്ങളും പത്താം ക്ലാസിലെ പാഠ ഭാഗങ്ങളിലുണ്ട്. ഇതിന്‍റെ ചുവടുപിടിച്ചായിരിക്കും ഭാവിയിലെ പാഠഭാഗങ്ങളുണ്ടാവുക. അതുകൊണ്ട് പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങാന്‍ വേണ്ടി മാത്രമായോ പഠിച്ചു മറക്കാനോ അല്ലാതെ വ്യക്തമായി മനസില്‍ തങ്ങുംവിധം ആശയങ്ങള്‍ മനസിലാക്കി വെക്കുക.
ഫിസിക്‌സില്‍ ആശയങ്ങളുടെ ഇക്വേഷന്‍ പഠിച്ചിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇക്വേഷനും അതിലുള്ള ചിഹ്നങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നുവെന്നും പഠിച്ചിരിക്കണം.