കേരളം

kerala

ETV Bharat / education-and-career

ദിവസ വേതനത്തില്‍ കെഎസ്ആര്‍ടിസിയില്‍ 500 അവസരം; ഡ്രൈവര്‍, മെക്കാനിക്ക്, അസിസ്റ്റന്‍റ് ഡിപ്പോ എന്‍ജിനീയര്‍ - OPPORTUNITY IN KSRTC

ഡ്രൈവര്‍, മെക്കാനിക്ക്, അസിസ്റ്റന്‍റ് ഡിപ്പോ എന്‍ജിനീയര്‍ തുടങ്ങിയ തസ്‌തികകളിൽ ദിവസ വേതനത്തില്‍ കെഎസ് ആര്‍ടിസിയില്‍ 500 അവസരം

KSRTC JOB OPPORTUNITY  KSRTC JOB DAILY WAGES  കെഎസ്ആര്‍ടിസി ഒഴിവുകൾ  കെഎസ്ആര്‍ടിസി ജോലി അവസരം
KSRTC (ETV Bharat)

By ETV Bharat Kerala Team

Published : Oct 21, 2024, 8:18 PM IST

തിരുവനന്തപുരം :കെ എസ് ആര്‍ ടി സിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍, മെക്കാനിക്ക്, അസിസ്റ്റന്‍റ് ഡിപ്പോ എന്‍ജിനീയര്‍ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശബരിമല സ്‌പെഷ്യല്‍ സര്‍വീസ്, ക്രിസ്‌മസ് അവധി എന്നിവയുമായി ബന്ധപ്പെട്ടാണ് നിയമനം. ജില്ലാ അടിസഥാനത്തിലാണ് നിയമനം. ആകെ 500 ഒഴിവുകളുണ്ട്.

വിവധ തസ്‌തികകള്‍:

  • ഡ്രൈവര്‍

യോഗ്യത:ഹെവി ലൈസന്‍സ്, 30 ലധികം സീറ്റുളള വാഹനമോടിച്ച് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. എട്ടു മണിക്കൂര്‍ ജോലിക്ക് 715 രൂപ ദിവസ വേതനം. പുറമേ അര്‍ഹമായ ബാറ്റ, ഇന്‍സെന്‍റീവ്, അലവെന്‍സുകള്‍ എന്നിവ ലഭിക്കും. പ്രായം: 22-55

  • മെക്കാനിക്ക് (ഓട്ടോ, ഇലക്ട്രിക്കല്‍)

യോഗ്യത: ഡീസല്‍ മെക്കാനിക്ക്, എംഎംവി, ഓട്ടോ ഇലക്ട്രീഷ്യന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാട്രോണിക്‌സ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ഐടിഐ വിജയം. എല്‍എംവി, ഹൈവി വാഹനങ്ങളുടെ ഡീലര്‍ഷിപ്പിലോ സര്‍ക്കാര്‍ സ്ഥാപനത്തിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പപരിചയം അല്ലെങ്കില്‍ പെയ്‌ഡ്, അണ്‍പെയ്‌ഡ് അപ്രന്‍റീസ്ഷിപ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കണം. പ്രായം: 45 വയസ് കവിയരുത്.

  • അസിസ്റ്റന്‍റ് ഓട്ടോ എന്‍ജിനീയര്‍ (ഓട്ടോ):കരാര്‍ കാലാവധി ഒരു വര്‍ഷം. ദിവസ വേതനം 1200 രൂപ(പരമാവധി 35000 രൂപ)

യോഗ്യത: ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ ഓട്ടോ മൊബൈല്‍, വിഷയത്തില്‍ ബി ടെക്ക്. പ്രായം 45 വയസ്.

അവസാന തീയതി ഒക്‌ടോബര്‍ 25
വെബ് സൈറ്റ്: keralartc.com

Also Read : ആനവണ്ടിയില്‍ മൂന്നാർ, കാന്തല്ലൂര്‍, മറയൂര്‍ യാത്ര പോകാം? അതല്ല, യാത്ര ഗവി, അടവിയിലേക്കാക്കിയാലോ? പാപ്പനംകോട് കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര

ABOUT THE AUTHOR

...view details