ഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയ്ക്ക് ജിഎസ്‌ടി പിഴ നോട്ടിസ് നൽകി. മൊത്തം 9.5 കോടി രൂപയാണ് പിഴയായി അടക്കേണ്ടത്. ജിഎസ്‌ടിയും പലിശയും പിഴയും ചേർത്ത് മൊത്തം 9.5 കോടി രൂപ ആവശ്യപ്പെട്ട് കർണാടക വാണിജ്യ നികുതി അസിസ്റ്റൻ്റ് കമ്മിഷണറിൽ നിന്നും നോട്ടിസ് ലഭിച്ചതായി കമ്പനി അറിയിച്ചു.
5,01,95,462 രൂപ ജിഎസ്‌ടിയും 3.93 കോടി രൂപ പലിശയും 50.19 ലക്ഷം രൂപ പിഴയും ചേർത്താണ് കമ്പനി 9.5 കോടി രൂപ അടക്കേണ്ടത്. എന്നാൽ ഈ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് സൊമാറ്റോ വ്യക്തമാക്കി.
കർണാടകയിലെ അസിസ്റ്റൻ്റ് കമ്മിഷണർ ഓഫ് കൊമേഴ്‌സ്യൽ ടാക്‌സ് (ഓഡിറ്റ്) ജിഎസ്‌ടി റിട്ടേണുകളുടെയും അക്കൗണ്ടുകളുടെയും ഓഡിറ്റിന് അനുസൃതമായി 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ഒരു ഓർഡർ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും സൊമാറ്റോ അറിയിച്ചു. ആവശ്യമായ രേഖകളും ജുഡീഷ്യൽ മുൻകരുതലുകളും പിന്തുണയ്ക്കുന്ന കൃത്യമായ വിശദീകരണങ്ങളോടെ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നെങ്കിലും വാണിജ്യ നികുതി വകുപ്പ് അംഗീകരിച്ചില്ലെന്ന് കമ്പനി അറിയിച്ചു.
Also Read:53-ാമത് ജിഎസ്‌ടി കൗൺസിൽ യോഗം: പുതിയ ജിഎസ്‌ടി നിരക്കുകൾ, രജിസ്ട്രേഷനായി ബയോമെട്രിക് ആധാർ - എല്ലാ ശുപാർശകളും ഇവിടെ വായിക്കുക