സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. മുരിങ്ങക്കയും ഇഞ്ചിയുമാണ് വിലയില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. കിലോയ്‌ക്ക് 150 രൂപ മുതല്‍ 165 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ മുരിങ്ങക്കായുടെ വില. 150 രൂപ മുതല്‍ 160 രൂപ വരെയാണ് ഇഞ്ചിയുടെ വിലയും. ചെറുനാരങ്ങ വിലയില്‍ എറണാകുളത്ത് വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കിലോയ്‌ക്ക് 80 രൂപയായിരുന്ന ചെറുനാരങ്ങയ്‌ക്ക് ഇന്ന് 120 രൂപയായാണ് വര്‍ധിച്ചത്. അതേ സമയം തക്കാളി, സവാള തുടങ്ങിയ പച്ചക്കറി വിലകളില്‍ കുറവുണ്ടായിട്ടുണ്ട്. ഇന്നത്തെ പച്ചക്കറി വില പരിശോധിക്കാം.