സംസ്ഥാനത്ത് പച്ചക്കറിവിലയിൽ നേരിയ ഏറ്റക്കുറച്ചിലുകള്‍. കാസർകോട് സവാള, ഇഞ്ചി, മുരിങ്ങ എന്നിവയുടെ വില കുറഞ്ഞു. സവാളയ്‌ക്ക് 23 രൂപയും ഇഞ്ചിക്ക് 20 രൂപയും മുരിങ്ങയ്‌ക്ക് 10 രൂപയുമാണ് കുറഞ്ഞത്. അതേസമയം ജില്ലയിൽ ബീൻസിന്‍റെയും വെണ്ടയുടേയും വില വർധിച്ചു. ബീൻസിന് 20 രൂപയും വെണ്ടയ്‌ക്ക് 15 രൂപയുമാണ് വർധിച്ചത്. മുരിങ്ങയ്‌ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില. കണ്ണൂരിൽ 300 രൂപയാണ് മുരിങ്ങ വില. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.