സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. വിപണിയില്‍ വില ഉയര്‍ന്ന് നിന്നിരുന്ന മുരിങ്ങക്ക വിലയില്‍ നേരിയ കുറവുണ്ട്. കണ്ണൂരും കാസര്‍കോടുമാണ് വിലയില്‍ കുറവുണ്ടായത്. കണ്ണൂരില്‍ ഇന്നലെ കിലോയ്‌ക്ക് 390 ആയിരുന്ന മുരിങ്ങക്കയ്‌ക്ക് ഇന്ന് 388 രൂപയാണ് വില. അതേസമയം കാസര്‍കോട് 350 ആയിരുന്ന മുരിങ്ങയ്‌ക്ക് 20 രൂപ കുറഞ്ഞു. 330 രൂപയാണ് ഇന്നത്തെ വില. വെളുത്തുള്ളിക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത്. 400 രൂപയാണ് ഇന്നത്തെ വില. തക്കാളി, വെള്ളരി, വഴുതന എന്നീ പച്ചക്കറികള്‍ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവുള്ളത്.