സംസ്ഥാനത്തെ പച്ചക്കറി വില ഉയർന്നു. എറണാകുളത്ത് പയർ, പാവൽ, മുരിങ്ങ എന്നിവയുടെ വിലയില്‍ വര്‍ധനവ്. പയറിന് 10 രൂപയും പാവലിന് 19 രൂപയും മുരിങ്ങയ്‌ക്ക് 20 രൂപയുമാണ് വർധിച്ചത്. കോഴിക്കോടും മുരിങ്ങ വില വർധിച്ചു. കഴിഞ്ഞ ദിവസം 80 ആയിരുന്ന മുരിങ്ങ വില ഇന്ന് 120 ആയി ഉയർന്നു. വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലയുണ്ടായിരുന്ന സവാള, തക്കാളി എന്നിവയ്‌ക്ക് നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കണ്ണൂരിൽ കഴിഞ്ഞ ദിവസം 21 രൂപയായിരുന്ന തക്കാളി വില ഇന്ന് 42 ആയി ഉയർന്നു. അതേസമയം 46 ആയിരുന്ന സവാള വില 60 ആയി ഉയർന്നു. ജില്ലയിൽ ഇഞ്ചി, മുരിങ്ങ, കാരറ്റ് എന്നിവയുടെ വിലയും വർധിച്ചു. ഇഞ്ചിക്ക് 37 രൂപയും മുരിങ്ങയ്‌ക്കും കാരറ്റിനും 14 രൂപയും വർധിച്ചു. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.