പച്ചക്കറിക്ക് തീ വില; ഓണത്തിന് താളം തെറ്റുമോ അടുക്കള ബജറ്റ്? അറിയാം ഇന്നത്തെ നിരക്കുകള്‍ - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു. എറണാകുളത്ത് പാവൽ, വെള്ളരി, കാരറ്റ്, ചെറുനാരങ്ങ, ഇഞ്ചി എന്നിവയുടെ വില വർധിച്ചു. വെള്ളരിക്ക് 10 രൂപയും പാവലിനും കാരറ്റിനും 20 രൂപയും ചെറുനാരങ്ങയ്‌ക്ക് 60 രൂപയും ഇഞ്ചിക്ക് 40 രൂപയുമാണ് വർധിച്ചത്. അതേസമയം ജില്ലയിൽ പയറിനും പടവലത്തിനും വില കുറഞ്ഞു. പയറിന് 20 രൂപയും പടവലത്തിന് 10 രൂപയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് കാരറ്റിനും വെണ്ടയ്‌ക്കും വില വർധിച്ചു. കാരറ്റിന് 20 രൂപയും വെണ്ടയ്‌ക്ക് 15 രൂപയുമാണ് വർധിച്ചത്. കോഴിക്കോട് വെണ്ടയ്‌ക്കും പയറിനും വില വർധിച്ചു. വെണ്ടയ്‌ക്ക് 20 രൂപയും പയറിന് 40 രൂപയുമാണ് വർധിച്ചത്. ബീൻസിനും വില കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം 100 രൂപയായിരുന്ന ബീൻസ് വില ഇന്ന് 80 ആയി കുറഞ്ഞു. മറ്റ് ജില്ലകളിൽ പച്ചക്കറി വിലയ്‌ക്ക് കാര്യമായ മാറ്റമില്ല. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി അറിയാം.