സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു. ഏതാനും ദിവസമായി വിപണിയിൽ വെളുത്തുള്ളിയാണ് വിലയിൽ ഒന്നാമത്. ഒരു കിലോ വെളുത്തുള്ളിക്ക് 320 രൂപയാണ് എറണാകുളത്തെ വില. ചേന, കാരറ്റ്, ചെറുനാരങ്ങ എന്നിവയുടെ വിപണി വില 100ന് മുകളിലാണ്. ഇഞ്ചി വിലയും കുതിച്ചുയരുകയാണ്. കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണ് വിവിധയിടങ്ങളിലെ ഇഞ്ചിയുടെ വില. തക്കാളി, സവാള, വെള്ളരി, വെണ്ട തുടങ്ങിയവയാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ളത്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.