ETV Bharat / state

'കേരളത്തിൽ മുമ്പും എച്ച്എംപിവി സ്ഥിരീകരിച്ചിട്ടുണ്ട്, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല': മന്ത്രി വീണാ ജോർജ് - VEENA GEORGE ON HMP VIRUS

എച്ച്എംപിവിയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ ഭൂരിപക്ഷ വാർത്തകളും തെറ്റാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

HEALTH MINISTER VEENA GEORGE  ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്  HMPV IN INDIA  LATEST NEWS IN MALAYALAM
Health Minister Veena George (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 7, 2025, 1:19 PM IST

തൃശൂർ : രാജ്യത്ത് എച്ച്എംപിവി വ്യാപനത്തിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. എച്ച്എംപിവി സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളിൽ ഭൂരിപക്ഷ വാർത്തകളും തെറ്റാണെന്ന് മന്ത്രി പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി വീണാ ജോർജ്.

ആദ്യമായാണ് രോഗം ഇന്ത്യയിൽ എന്ന റിപ്പോർട്ടുകളിൽ അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു. 2001 മുതൽ ഇന്ത്യയിൽ രോഗം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കേരളത്തിൽ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചതാണ്. വൈറസിന് വകഭേദമുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

മന്ത്രി വീണാ ജോർജ് സംസാരിക്കുന്നു (ETV Bharat)

നിലവിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് വീണാ ജോർജ് പറഞ്ഞു. എച്ച്എംപിവിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭൂരിപക്ഷ വാർത്തകളും തെറ്റാണ്. മുമ്പ് രോഗം സ്ഥിരീകരിച്ചതെല്ലാം ആഭ്യന്തരമായി നടത്തിയ പരിശോധനകളിലാണ്. ശ്വാസകോശ രോഗങ്ങൾക്കുള്ള സപ്പോർട്ടീവ് ട്രീറ്റ്‌മെൻ്റാണ് ഇതിനുള്ളതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന തല റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് വിലയിരുത്തുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മാസ്‌ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആവശ്യം. ഗർഭിണികൾ പ്രായമായവർ ഗുരുതരമായ രോഗങ്ങൾ ഉള്ളവർ ഇവരെല്ലാം മാസ്‌ക് ധരിക്കണമെന്ന് മന്ത്രി അറിയിച്ചു. ഇതിലൂടെ ഏത് രോഗത്തെയും ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ ഒരു കേസും റിപ്പോർട്ട് ചെയ്‌തിട്ടില്ല. നിലവിൽ ഇൻഫക്ഷൻസ് പരിശോധിക്കുക എന്നതാണ് കേരളം ചെയ്യുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ എത്ര ഇൻഫക്ഷൻസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനം വളരെ സൂക്ഷ്‌മമായി കാര്യങ്ങളെ വിലയിരുത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ എച്ച്എംപിവി ജനിതക മാറ്റം റിപ്പോർട്ട് ചെയ്‌തിട്ടില്ല. സൂക്ഷ്‌മമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി അറിയിച്ചു. ജാഗ്രത ആവശ്യമുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അകാരണമായ ആശങ്ക പരത്തരുതെന്നും മന്ത്രി അറിയിച്ചു. സർക്കാർ വൃത്തങ്ങൾ ശരിയായ വാർത്ത സമയാസമയം പുറത്ത് വിടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

Also Read: എച്ച്എംപി വൈറസ്: അനാവശ്യ ആശങ്ക പരത്തരുതെന്ന് മന്ത്രി വീണാ ജോര്‍ജ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.