ദേയ്ര്‍ അല്‍ ബലാഹ്: ഇസ്രയേല്‍ ഗാസമുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നാഴ്‌ച പ്രായമുള്ള കുഞ്ഞടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പലസ്‌തീന്‍ ആരോഗ്യപ്രവര്‍ത്തകര്‍. നാല് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞും ഒരു സ്‌ത്രീയും മരിച്ചവരില്‍ പെടുന്നു. അല്‍ അഖ്വസ മാര്‍ട്ടിയേഴ്സ് ആശുപത്രിയാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്.
കൊല്ലപ്പെട്ട നാല് മാസം പ്രായമുള്ള കുഞ്ഞ് ബുറെയ്‌ജ് അഭയാര്‍ത്ഥി ക്യാമ്പിന് സമീപമുള്ള കുടുംബവീട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഷെയ്‌ഖ് റദ്വാന് സമീപമുള്ള ഒരു വീടിന് നേര്‍ക്കും വ്യോമാക്രമണമുണ്ടായി. ഇതില്‍ മൂന്ന് ആഴ്‌ച പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തങ്ങള്‍ ഭീകരരെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രയേലിന്‍റെ വാദം. ഇവര്‍ ജനവാസ മേഖലയില്‍ ഒളിച്ചു കഴിയുന്നുവെന്നും ഇസ്രയേല്‍ പറയുന്നു.
2023 ഒക്‌ടോബര്‍ ഏഴിനാണ് ഹമാസ് തെക്കന്‍ ഇസ്രയേലില്‍ ആക്രമണം നടത്തിയത്. ഇതില്‍ 1200 പേര്‍ കൊല്ലപ്പെടുകുയം 250 പേരെ ബന്ദികളാക്കുകയും ചെയ്‌തു. നൂറ് പേര്‍ ഇപ്പോഴും ഹമാസിന്‍റെ പിടിയിലാണ്. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 45,800 പലസ്‌തീനികള്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മരിച്ചവരില്‍ പകുതിയും സ്‌ത്രീകളും കുഞ്ഞുങ്ങളുമാണ്. 17000 ഭീകരരെ കൊന്നെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ വാദം. എന്നാല്‍ യാതൊരു തെളിവുകളും ഇതിന് ഇവര്‍ക്ക് ഹാജരാക്കാനില്ല.