തിരുവനന്തപുരം:നാലുദിവസത്തെ ഇടിവിനുശേഷം തിരിച്ചുകയറി സ്വർണ വില. നാല് ദിവസംകൊണ്ട് പവന് 800 രൂപ കുറഞ്ഞ് ആഭരണപ്രേമികളെ കൊതിപ്പിച്ചെങ്കിലും ഇന്ന് വീണ്ടും വില കൂടി. ഇന്നലത്തേതില്‍ നിന്ന് 80 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 58,920 രൂപയായി. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 7365 രൂപയാണ്. വെള്ളിക്ക് ഇന്നലത്തെ നിരക്കിൽ നിന്ന് ഒരു മാറ്റവുമില്ല. ഒരു ഗ്രാമിന് 105 രൂപയും കിലോയ്ക്ക് 1,05,000 ആണ്.
വെള്ളി, ശനി ദിവസങ്ങളിലായി 680 രൂപയും ഇന്നലെ 120 രൂപയുമാണ് കുറഞ്ഞത്. നവംബർ ഒന്നിന് രേഖപ്പെടുത്തിയ 59,080 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്‌ടോബർ 4, 5, 6, 12, 13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്‌ടോബർ 16ന് വില 57,000 കടന്നിരുന്നു.
വില(രൂപയില്‍) | വില(രൂപയില്‍) | |
സ്വര്‍ണം | 58,920/പവന്‍ | 7365/ഗ്രാം |
വെള്ളി | 1,05,000 /കിലോ | 105 /ഗ്രാം |
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക