ETV Bharat / state

ഡ്രൈവിങ് ടെസ്റ്റിനിടെ ബസ് കത്തിയമര്‍ന്നു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ആലപ്പുഴയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് റിപ്പോര്‍ട്ട്.

BUS CAUGHT FIRE  BUS CAUGHT FIRE IN ALAPPUZHA  ബസിന് തീപിടിച്ചു  ആലപ്പുഴയില്‍ ബസിന് തീപിടിച്ചു
Bus Caught Fire In Alappuzha (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

ആലപ്പുഴ: റിക്രിയേഷൻ ഗ്രൗണ്ടിലെ ഹെവി ഡ്രൈവിങ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു. ഡ്രൈവിങ് സ്‌കൂളിന്‍റെ ബസിനാണ് തീപിടിച്ചത്. ഇന്ന് (നവംബര്‍ 6) ഉച്ചയ്‌ക്കാണ് സംഭവം.

മൈതാനത്ത് ഡ്രൈവിങ് ടെസ്റ്റ്‌ നടക്കുന്നതിനിടെ ബസിന്‍റെ മുന്‍വശത്ത് നിന്നും പൊട്ടിത്തെറി ശബ്‌ദം ഉണ്ടായി. തുടര്‍ന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്നും പുക ഉയര്‍ന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോട് ബസില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു.

ബസിന് തീപിടിച്ച ദൃശ്യം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുവാവ് ബസില്‍ നിന്നിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടര്‍ന്നു. വിവരം അറിഞ്ഞ് ആലപ്പുഴയിൽ നിന്നുള്ള രണ്ട് ഫയര്‍ ഫോഴ്‌സ്‌ യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read: എറണാകുളത്ത് കെഎസ്ആർടിസി ലോഫ്ലോർ കത്തിയ സംഭവം; കേസെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.