ETV Bharat / state

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി; രണ്ടര കോടി തട്ടി, സുഹൃത്തുക്കള്‍ അറസ്റ്റില്‍

അഞ്ചാലുംമൂട് സ്വദേശികളായ സോജനും ഫെബിയുമാണ് പിടിയിലായത്.

HONEY TRAP CASE IN THRISSUR  ഹണിട്രാപ്പ് തൃശൂർ  HONEY TRAP ARREST  LATEST NEWS IN MALAYALAM
Fabi, Sojan (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

തൃശൂർ: ഹണി ട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയ കേസിലെ പ്രതികൾ അറസ്റ്റില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ സോജന്‍, ഫെബി എന്നിവരാണ് പിടിയിലായത്. തൃശൂർ പൂങ്കുന്നം സ്വദേശിയായ വയോധികന്‍റെ പരാതിയിലാണ് അറസ്‌റ്റ്. സോഷ്യല്‍ മീഡിയ വഴി ഹണി ട്രാപ്പിൽ കുടുക്കിയാണ് പ്രതികൾ പണം തട്ടിയെടുത്തത്.

സോഷ്യല്‍ മീഡിയയിലൂടെ രണ്ട് വർഷം മുമ്പാണ് പരാതിക്കാരന്‍ യുവതിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് സ്ഥിരമായി ബന്ധം പുലര്‍ത്തിയ ഇരുവരും സൗഹൃദത്തിലാകുകയായിരുന്നു. ഇക്കാലയളവില്‍ പലതവണകളായി യുവതി വയോധികനിൽ നിന്നും പണം കൈപ്പറ്റി. പിന്നീട് പണം ലഭിക്കാതായതോടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. ഇതേ തുടർന്ന് വയോധികൻ തൃശൂർ വെസ്‌റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഹണിട്രാപ്പ് അറസ്‌റ്റിലായതിന്‍റെ ദൃശ്യം (ETV Bharat)

തൃശൂർ സിറ്റി എസിപിയുടെ പ്രത്യേക സ്കോഡും വെസ്‌റ്റ് പൊലീസ് ഇൻസ്പെക്‌ടർ ലാൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംയുക്തമായി യുവതിയുടെ അഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ വയോധികനിൽ നിന്നും തട്ടിയ പണം ഉപയോഗിച്ച് വാങ്ങിയ 60 പവനിൽ അധികം സ്വർണാഭരണങ്ങളും മൂന്ന് ആഢംബര കാറുകളും ഒരു ജീപ്പും ഒരു ബൈക്കും പൊലീസ് പിടികൂടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വയോധികനിൽ നിന്നും തട്ടിയെടുത്ത പണം ആഢംബര ജീവിതത്തിനായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. പ്രതികളെ തൃശൂർ വെസ്‌റ്റ് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി. പ്രതികൾ സമാന രീതിയിൽ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

Also Read: കാസർകോട്ടെ ഹണിട്രാപ്; ശ്രുതി ചന്ദ്രശേഖരൻ കർണാടകയിൽ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.