ഹൈദരാബാദ്: പലരാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങൾ ഒരൊറ്റ ടീമിൽ അണിനിരന്നാലോ? വിരാട് കോലി, ബാബർ അസം, രോഹിത് ശർമ, ഷഹീൻ ഷാ അഫ്രീദി, ജസ്പ്രീത് ബുംമ്ര എന്നിവരെ ഒരു ടീമില്‍ വരുന്നത് കാണാന്‍ ആകാംക്ഷയില്ലേ.. എന്നാല്‍ 17 വർഷത്തിന് ശേഷം വീണ്ടും ഏഷ്യാ-ആഫ്രോ ക്രിക്കറ്റ് പരമ്പര നടത്താൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്.
2005 ൽ ദക്ഷിണാഫ്രിക്കയിലാണ് വിവിധ രാജ്യങ്ങളിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ആദ്യപരമ്പര നടന്നത്. പിന്നീട് 2007ൽ ഇന്ത്യ ഏഷ്യ-ആഫ്രോ ക്രിക്കറ്റ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിച്ചു. അതിനുശേഷം പരമ്പര വളരെക്കാലം നിഷ്ക്രിയമായി തുടർന്നു. എന്നാല്‍ ആഫ്രിക്കൻ ക്രിക്കറ്റ് ഇപ്പോള്‍ ക്രിക്കറ്റ് പരമ്പര വീണ്ടും തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Afro-Asia Cup (Africa XI vs Asia XI) is set to be revived as per cricinfo.
— Ragav 𝕏 (@ragav_x) November 5, 2024
Lastly, this event was played in 2007, where players from IND, PAK, SL, etc. played for Asia, and players from SA, ZIM, KEN played for Africa.
If revived, up to 80% of the media rights money from the… pic.twitter.com/U3VvTv0Sws
വാർഷിക പൊതുയോഗത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ഏഷ്യ-ആഫ്രോ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാൻ ശുപാർശ ചെയ്‌തു. കൂടാതെ സംഘടനയുടെ ഫണ്ടിന്‍റെ അഭാവം പരമ്പര നടത്തി പരിഹരിക്കാമെന്നും നിർദേശമുണ്ടായി. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഏഷ്യൻ ടീമിലും ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങൾ ആഫ്രിക്കൻ ടീമിലും പങ്കെടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര നടന്നിട്ട് 15 വർഷത്തിലേറെയായി. ഐസിസി നടത്തുന്ന പരമ്പരകളിൽ മാത്രമാണ് ഇരുരാജ്യങ്ങളും പരസ്പരം കളിക്കുന്നത്. 2005ൽ നടന്ന ഏഷ്യ-ആഫ്രോ കപ്പ് ക്രിക്കറ്റ് പരമ്പരയിലാണ് ഇന്ത്യ-പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾ അവസാനമായി ഒരുമിച്ച് കളിച്ചത്.
AFRO-ASIA CUP MIGHT MAKE A RETURN...!!! 🤯
— Mufaddal Vohra (@mufaddal_vohra) September 14, 2024
- Jay Shah is open to reviving the tournament which was discontinued since 2007. If it comes back, Kohli, Rohit, Bumrah could team up with Babar, Rizwan and Shaheen. (Cricbuzz). pic.twitter.com/qE3X4ECkvD
വിരേന്ദർ സെവാഗ്, മഹേല ജയവർധനെ, യുവരാജ് സിംങ്,ധോണി, ഹർഭജൻ സിങ് തുടങ്ങിയവർ ഉൾപ്പെട്ട ഏഷ്യൻ നിരയും ജാക് കാലിസ്, ഷോൺ പൊള്ളോക്ക്, തദേന്ത തയ്ബു എന്നിവരുടെ ആഫ്രിക്കൻ ടീമും മൈതാനങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ പിറന്നത് ചരിത്രങ്ങളായിരുന്നു. അഫ്ഗാൻ താരങ്ങളും ടീമിലുൾപ്പെടുന്നതിനാൽ ഇത്തവണ തിരഞ്ഞെടുപ്പ് അൽപ്പം കടുപ്പമാകുമെന്നാണ് കരുതുന്നത്.
Also Read: റയലിന് കഷ്‌ട കാലമോ..? ചാമ്പ്യന്‍സ് ലീഗില്‍ എസി മിലാനോടും തോറ്റു, സിറ്റിയും തകര്‍ന്നുവീണു