തിരുവനന്തപുരം: സ്വര്‍ണാഭരണ പ്രേമികളുടെ നിരാശയേറ്റി കുതിച്ചുയര്‍ന്ന് സ്വര്‍ണവില. കേരളത്തില്‍ ഇന്ന് ഒറ്റയടിക്ക് 840 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 62,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപ ഉയർന്ന് 7,810 രൂപയിലേക്ക് എത്തി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ ഉയർന്ന് സര്‍വകാല റെക്കോഡായ 6,455 രൂപയിലേക്ക് എത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് ശതമാനം ജിഎസ്‌ടിയും ഹോൾമാർക്ക് ചാർജും (53.10 രൂപ) പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാൽ) ചേർത്ത് കുറഞ്ഞ് 67,626 രൂപ കൊടുത്താല്‍ മാത്രമേ കേരളത്തില്‍ ഇന്ന് ഒരു പവന്‍ വരുന്ന സ്വര്‍ണാഭരണം വാങ്ങാന്‍ കഴിയൂ. ഒരാഴ്‌ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വർണ വില കുറഞ്ഞിരുന്നു. 320 രൂപയായിരുന്നു താഴ്‌ന്നത്.