ന്യൂഡല്‍ഹി: സാങ്കേതിക തകരാറുകൾ കാരണം ജിഎസ്‌ടിആർ-1 ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് ജിഎസ്‌ടിഎൻ (ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് നെറ്റ്‌വര്‍ക്ക്) ആവശ്യപ്പെട്ടു. സിസ്‌റ്റത്തിലെ സാങ്കേതിക തകരാറുകൾ സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസിന് (CBIC) റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും ജിഎസ്‌ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ജിഎസ്‌ടിഎൻ വ്യക്തമാക്കി.
'GST പോർട്ടൽ നിലവിൽ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നു, അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. പോർട്ടൽ പ്രവർത്തനക്ഷമമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഫയലിങ് തീയതി നീട്ടുന്നത് പരിഗണിക്കുന്നതിനായി CBICക്ക് ഒരു റിപ്പോർട്ട് അയയ്ക്കുന്നു,' എന്ന് GSTNന്‍റെ ഔദ്യോഗിക ഹാൻഡിലായ GST ടെക് X-ലെ ഒരു പോസ്‌റ്റില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിആര്‍സി-01 എസ്‌സിഎന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല, സമ്മറി ജനറേറ്റ് ചെയ്യാത്തതിനാല്‍ ജിഎസ്‌ടിആര്‍-1 ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ല, പഴയ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല, ആര്‍എഫ്‌ഡി-01 ഫോം തുറക്കാന്‍ കഴിയുന്നില്ല, എസ്‌സിഎന്നുകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്നില്ല, കോര്‍ ഫീല്‍ഡ് തുറക്കാന്‍ കഴിയുന്നില്ല എന്നിവ ഉള്‍പ്പെടെയുള്ള സാങ്കേതിക തകരാറുകളാണ് നേരിടുന്നത്. വ്യാഴാഴ്‌ച മുതല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ചാർട്ടേഡ് അക്കൗണ്ടന്‍റുമാര്‍ വ്യാപക പരാതി ഉയര്‍ത്തിയിരുന്നു.
അതേസമയം, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസ് (CBIC) ഇതുവരെ തീയതി നീട്ടുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. 2024 ഡിസംബർ നികുതി കാലയളവിലെ ജിഎസ്‌ടിആർ-1 ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ജനുവരി 11 ആണ്. 2024 ഡിസംബർ നികുതി കാലയളവിലെ QRMP ഫയല്‍ ചെയ്യാൻ 2025 ജനുവരി 13 ആണ് അവസാന തീയതി. https://www.gst.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ജിഎസ്‌ടി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്.
Read Also:എല്‍പിജി വിറ്റതില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നഷ്‌ടം; സബ്‌സിഡി നൽകാൻ കേന്ദ്ര സർക്കാർ