തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. പവന് ഇന്ന് (ഡിസംബര്‍ 25) 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ വില 56,800 രൂപയായി വര്‍ധിച്ചു. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7100 രൂപയായും വര്‍ധനവുണ്ടായി. സംസ്ഥാനത്ത് ക്രിസ്‌മസ് ആഘോഷം പൊടിപൊടിക്കുമ്പോള്‍ സ്വര്‍ണ വിലയും ഉയരുകയാണ്. എന്നാല്‍ വന്‍ വര്‍ധനവില്ലാത്തത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാണ്.
ഇന്നൊരു പവന്‍ വാങ്ങാന്‍ എത്ര രൂപ നല്‍കണം: ഇന്നത്തെ സ്വര്‍ണ വിലയില്‍ 3 ശതമാനം ജിഎസ്‌ടി, ഹോള്‍മാര്‍ക്ക് ചാര്‍ജായ 45 രൂപ, പണിക്കൂലി എന്നിവ കണക്കാക്കിയാല്‍ 61,475 രൂപ നല്‍കണം ഒരു പവന്‍ സ്വര്‍ണം ലഭിക്കാന്‍. ഒരു ഗ്രാം ലഭിക്കാന്‍ 7725 രൂപയും വേണം. പണിക്കൂലിയിലെ ചെറിയ വ്യത്യാസങ്ങള്‍ ഈ തുകയിലും മാറ്റം വരുത്തിയേക്കാം.