എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് (സെപ്‌റ്റംബര്‍ 14) പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,920 രൂപയായി. 6865 രൂപയാണ് ഒരു ഗ്രാമിന്‍റെ വില.
കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 1000 രൂപയോളം വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിലയില്‍ മാറ്റമുണ്ടായത്. 960 രൂപയാണ് കഴിഞ്ഞ ദിവസം വര്‍ധിച്ചത്. അന്ന് 54,600 ആയാണ് വര്‍ധനവുണ്ടായത്.