സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഇന്ന് (ഡിസംബര്‍ 28) പവന് 180 രൂപ കുറഞ്ഞു. ഇതോടെ പവന് 57,080 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 7135 രൂപയായി. 57,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഈ വര്‍ഷം അവസാനത്തോടെയാണ് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
ഡിസംബര്‍ 20 ആയിരുന്നു ഏറ്റവും വില കുറഞ്ഞ ദിവസം. പവന് 56,320 രൂപയായിരുന്നു അന്നത്തെ വില. നിരക്ക് ഏറ്റവും ഉയര്‍ന്നതാകട്ടെ ഡിസംബര്‍ 11,12 ദിവസങ്ങളിലായിരുന്നു. 58, 280 രൂപയായിരുന്നു അന്നത്തെ വില.
സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍: ആഗോള രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍, കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ താത്‌പര്യം, നാണയപ്പെരുപ്പത്തിലെ കുതിപ്പ്, ഡൊണാള്‍ഡ് ട്രംപിന്‍റെ വ്യാപാര നയങ്ങള്‍, ഫെഡറല്‍ റിസര്‍വിന്‍റെ പലിശ കുറയ്‌ക്കാനുള്ള തീരുമാനങ്ങള്‍ എന്നിവയാണ് സ്വര്‍ണ വിലയുടെ ഏറ്റക്കുറച്ചിലുകളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.
വെള്ളി വിലയിലും കുറവ്: സംസ്ഥാനത്തെ വെള്ളിയുടെ വിലയും കുറഞ്ഞു. 99.90 രൂപയാണ് ഒരു ഗ്രാമിന്‍റെ വില. 99,900 രൂപയാണ് ഇന്ന് ഒരു കിലോ വെള്ളിയുടെ വില. കഴിഞ്ഞ ദിവസം ഒരു ഗ്രാമം വെള്ളിയുടെ വില 100 രൂപയും ഒരു കിലോയുടെ വില 100,000 രൂപയുമായിരുന്നു.
Also Read: മുരിങ്ങ വിലയില്‍ വീണ്ടും വര്‍ധന; സംസ്ഥാനത്തെ പച്ചക്കറി നിരക്കറിയാം വിശദമായി